വൈറസ് ആക്രമണം: താലൂക്കുകളിൽ സൈബർ സെക്യൂരിറ്റി റിപ്പോർട്ടിങ് ടീം രൂപവത്കരിക്കുന്നു
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ ആറ് പഞ്ചായത്തുകളിലടക്കം വാണാക്രൈ വൈറസ് ആക്രമണമുണ്ടായ സാഹചര്യത്തിൽ അടിയന്തരസാഹചര്യങ്ങളെ േനരിടാൻ എല്ലാ താലൂക്കുകളിലും സൈബർ സെക്യൂരിറ്റി റിപ്പോർട്ടിങ് ടീം രൂപവത്കരിക്കുന്നു. തദ്ദേശസ്ഥാപനങ്ങളിലടക്കം െഎ.ടി സംബന്ധമായ ബോധവത്കരണവും അവശ്യ സാഹചര്യങ്ങളിലെ ഇടപെടലുമാണ് സൈബർ സെക്യൂരിറ്റി ടീമിെൻറ പ്രധാനചുമതല. സ്വതന്ത്ര സോഫ്റ്റ്വെയര് രംഗത്തെ അന്താരാഷ്ട്ര സംഘടനയായ ഐ.സി ഫോസിെൻറ വിദ്യാർഥി പ്രതിനിധികളെയടക്കം ഉൾപ്പെടുത്തി െഎ.ടി മിഷെൻറ നേതൃത്വത്തിലാണ് വിപുലമായ പുതിയ സംവിധാനം. െഎ.ടി മിഷെൻറ ജില്ല പോഗ്രാം മാനേജർമാർ, ഇൻഫർമേഷൻ കേരള മിഷെൻറ ജില്ല ടെക്നിക്കൽ ഒാഫിസർമാർ, സെർട്ട്-കെയുടെ പ്രതിനിധികൾ എന്നിവരുടെ പങ്കാളിത്തവും സൈബർ സെക്യൂരിറ്റി റിപ്പോർട്ടിങ് ടീമിലുണ്ടാകും. സാേങ്കതികപ്രശ്ന പരിഹാരത്തിനുള്ള പ്രത്യേക കിറ്റ് അടക്കം താലൂക്കുകളിലെ സൈബർ സംഘങ്ങൾക്ക് നൽകാനും ആലോചനയുണ്ട്. സോഫ്റ്റ്വെയർ അപ്ഡേഷനുൾപ്പെടെ സമയബന്ധിതമായി നടക്കുന്നുണ്ടോ എന്ന് സൈബർ ടീം ഉറപ്പുവരുത്തും.
നിലവിൽ തദ്ദേശസ്ഥാപനങ്ങൾ ഇൻഫർമേഷൻ കേരള മിഷനെയാണ് സാേങ്കതിക ആവശ്യങ്ങൾക്ക് സമീപിക്കുന്നത്. ഒാഫിസുകളുടെ എണ്ണത്തിനനുസരിച്ച് ഉദ്യോഗസ്ഥരില്ലാത്തതിനാൽ നിലവിൽ സമയബന്ധിതമായി സാേങ്കതികസഹായം ലഭ്യമാകാത്ത സ്ഥിതിയുണ്ട്. മതിയായ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കാത്തതിനാലാണ് പഞ്ചായത്തുകളിലെ കമ്പ്യൂട്ടറുകൾ വാണാക്രൈ ആക്രമണത്തിനിരയായതെന്നാണ് നിഗമനം. പഞ്ചായത്തുകളിെല ഉദ്യോഗസ്ഥർ മതിയായ െഎ.ടി പരിജ്ഞാനം ഉള്ളവരാകണമെന്നില്ല. െഎ.ടി മിഷനാകെട്ട തിരുവനന്തപുരത്തെ സംസ്ഥാനതല ഒാഫിസല്ലാതെ മേഖലാകേന്ദ്രങ്ങളുമില്ല. ഇൗ സാഹചര്യം മുൻനിർത്തിയാണ് താലൂക്ക് തലങ്ങളിൽ സൈബർ സുരക്ഷാസംഘങ്ങൾ രൂപവത്കരിക്കുന്നത്.
ആറ് പഞ്ചായത്തുകളിലെ കമ്പ്യൂട്ടറുകളിൽ വാണാക്രൈ ആക്രമണമുണ്ടായത് സംബന്ധിച്ച് െഎ.ടി മിഷൻ പരിശോധിക്കുന്നുണ്ട്. ബി.എസ്.എൻ.എല്ലിെൻറ എഫ്.ടി.ടി.എച്ച് കണക്ഷനിലൂടെയാണ് വൈറസ് ആക്രമണമുണ്ടായതെന്നാണ് പ്രാഥമികനിഗമനം. സൈബർ ആക്രമണ പശ്ചാത്തലത്തിൽ സർക്കാറിെൻറ കമ്പ്യൂട്ടർ ശൃംഖലയിലും വൈബ് സൈറ്റുകളിലും സുരക്ഷ കർശനമാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.