പ്രാരാബ്ധങ്ങൾക്കിടയിലും റഷീദിന് സൈക്കിൾ ഹരം
text_fieldsപത്തനംതിട്ട: ജീവിത പ്രാരബ്ധങ്ങൾക്കിടയിലും റഷീദിന് സൈക്കിൾ അഭ്യാസം ഹരം. പത്തനംതിട്ട വലഞ്ചുഴി തോണ്ടമണ്ണിൽ സർക്കസ് രാജനെന്ന റഷീദ് (68) 14 വർഷമായി സൈക്കിൾ അഭ്യാസവുമായി കേരളത്തിെൻറ മുക്കിലും മൂലയിലും എത്തി വിസ്മയിപ്പിച്ചിട്ടുണ്ട്. ശാരീരിക അവശതകൾ കാരണം ഇപ്പോൾ അഭ്യാസപ്രകടനങ്ങൾക്ക് ദൂരെ പോകാറില്ല.
ടൗണിൽ വർഷങ്ങൾക്ക് മുമ്പ് ഡ്രൈവറായിരുന്ന റഷീദിന് ഏതു വാഹനവും ഓടിക്കാനറിയാം. സർക്കസ് കമ്പനിയുടെ അഭ്യാസങ്ങൾ കണ്ടതോടെയാണ് താൽപര്യം തുടങ്ങിയത്. വൈകാതെ ഒരു സൈക്കിൾ സംഘടിപ്പിച്ച് പതുക്കെ സർക്കസ് അഭ്യാസങ്ങളിലേക്ക് കടന്നു. ജനം കൈയടിച്ച് പ്രോത്സാഹിപ്പിച്ചതോടെ സൈക്കിളുമായി കവലകൾ േതാറും സഞ്ചരിച്ച് പരിപാടികൾ അവതരിപ്പിക്കാൻ തുടങ്ങി.
സർക്കസ് നടത്തുന്ന സ്ഥലത്ത് തലേന്ന് പോയി നോട്ടീസ് ഒട്ടിച്ച് അറിയിപ്പ് നൽകുന്നതായിരുന്നു രീതി. കാണികൾ തറയിലേക്ക് ഇട്ടുകൊടുക്കുന്ന നോട്ടുകൾ സൈക്കിൾ അഭ്യാസത്തിനിടെ റഷീദ് ചെവിയും നാക്കും മൂക്കും ഉപയോഗിച്ച് എടുക്കും. സർക്കസ് തുടങ്ങും മുമ്പ് ഒരു ചെറിയ ടിൻ സൈക്കിളിെൻറ ചക്രത്തിൽ വലിച്ചുകെട്ടും. ചക്രം കറങ്ങുേമ്പാൾ ഇതിൽനിന്ന് ഉയരുന്ന ശബ്ദം കേട്ടാണ് ആളുകൾ കൂടുന്നത്. െസെക്കിളിെൻറ ഹാൻഡിലിൽ കമിഴ്ന്നും മലർന്നും കിടന്ന് ഓടിക്കും.
ഒറ്റക്കാലിൽ സൈക്കിൾ അതിവേഗം ചവിട്ടും. സീറ്റിൽ നടുഭാഗം ഉറപ്പിച്ച് രണ്ടു കാലും ഹാൻഡിലിൽവെച്ച് വേഗത്തിൽ സൈക്കിൾ ഓടിച്ചു പോകുന്നതും കാണികളെ വിസ്മയിപ്പിച്ചിരുന്നു. ഇപ്പോൾ പ്രായത്തിെൻറ ബുദ്ധിമുട്ടുകളുണ്ട്. വരുമാന മാർഗങ്ങൾ ഇല്ലാതായേതാടെ ജീവിതം നരകതുല്യമായതായി റഷീദ് പറഞ്ഞു. ഭാര്യ ഫാത്തിമ ബീവി രോഗിയുമാണ്. നാട്ടുകാർ നൽകുന്ന ചെറിയ സഹായം കൊണ്ടാണ് ജീവിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.