സഞ്ചാരം സൈക്കിളിൽ; സേവനരംഗത്ത് റോഷ്നി സജീവം
text_fieldsഇരവിപുരം: സൈക്കിളിൽ സഞ്ചരിച്ച് ജനങ്ങളുടെ ആരോഗ്യവിവരങ്ങൾ ശേഖരിക്കുന്ന ആശാവർക്കർ ഇരവിപുരത്തുണ്ട്. പേര് റോഷ്നി. ഇരവിപുരം പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ആശാവർക്കറായ ഇവർ ദിവസവും പതിനഞ്ച് കിലോമീറ്ററോളം സൈക്കിളിൽ സഞ്ചരിച്ചാണ് വിവരശേഖരണം നടത്തുന്നത്.
കോർപറേഷനിലെ ആേക്കാലിലെ 622 വീടുകളുടെ ചുമതലയാണ് ഇവർക്കുള്ളത്. ഒമ്പതാം വയസ്സിൽ തുടങ്ങിയതാണ് റോഷ്നിയുടെ സൈക്കിൾ കമ്പം. വീട്ടുകാർ സൈക്കിൾ വാങ്ങി നൽകിയിരുന്നില്ല. വിവാഹശേഷം ഭർത്താവ് സുനിൽകുമാറിനെ കൊണ്ട് സൈക്കിൾ വാങ്ങിനൽകാൻ പ്രേരണയായത് ഭർതൃമാതാവ് രാധയാണ്. ഇരവിപുരം, സ്നേഹതീരം, വള്ളക്കടവ് ഭാഗങ്ങളിൽ ഇവരും ഇവരുടെ സൈക്കിളും സുപരിചിതമാണ്. പെട്രോൾ വില, ട്രാഫിക് ബ്ലോക്ക് ഒന്നും റോഷ്നിയെ ബാധിക്കാറില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.