Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right‘അസ്ന’ ദുർബലമാകുന്നു;...

‘അസ്ന’ ദുർബലമാകുന്നു; കേ​ര​ള​ത്തി​ൽ ഏ​ഴ് ദി​വ​സം മ​ഴ​ക്ക് സാ​ധ്യ​ത

text_fields
bookmark_border
‘അസ്ന’ ദുർബലമാകുന്നു; കേ​ര​ള​ത്തി​ൽ ഏ​ഴ് ദി​വ​സം മ​ഴ​ക്ക് സാ​ധ്യ​ത
cancel

തി​രു​വ​ന​ന്ത​പു​രം: വ​ട​ക്കു​കി​ഴ​ക്ക​ൻ അ​റ​ബി​ക്ക​ട​ലി​ന്​ മു​ക​ളി​ൽ സ്ഥി​തി​ചെ​യ്യു​ന്ന അ​സ്ന ചു​ഴ​ലി​ക്കാ​റ്റ് തി​ങ്ക​ളാ​ഴ്ച തീ​വ്ര​ന്യൂ​ന​മ​ർ​ദ​മാ​യി ശ​ക്തി​കു​റ​യു​മെ​ന്ന് കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു.

തെ​ക്ക​ൻ ഒ​ഡി​ഷ​ക്കും തെ​ക്ക​ൻ ഛത്തി​സ്ഖ​ഡി​നും മു​ക​ളി​ൽ സ്ഥി​തി​ചെ​യ്യു​ന്ന തീ​വ്ര​ന്യൂ​ന​മ​ർ​ദം അ​ടു​ത്ത 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ പ​ടി​ഞ്ഞാ​റ്​ വ​ട​ക്കു​പ​ടി​ഞ്ഞാ​റ് ദി​ശ​യി​ൽ സ​ഞ്ച​രി​ച്ച് തെ​ക്ക​ൻ ഛത്തീ​സ്ഖ​ഡ്-​വി​ദ​ർ​ഭ​ക്ക് മു​ക​ളി​ലാ​യി ന്യൂ​ന​മ​ർ​ദ​മാ​യി മാ​റും.

ഇ​തി​ന്റെ സ്വാ​ധീ​ന​ഫ​ല​മാ​യി കേ​ര​ള​ത്തി​ൽ വ്യാ​പ​ക​മാ​യി അ​ടു​ത്ത ഏ​ഴ് ദി​വ​സം മ​ഴ​ക്ക് സാ​ധ്യ​ത​യു​ണ്ട്. കേ​ര​ള-​ല​ക്ഷ​ദ്വീ​പ് ക​ർ​ണാ​ട​ക തീ​ര​ത്ത് മ​ത്സ്യ​ബ​ന്ധ​ന​ത്തി​നു​ള്ള വി​ല​ക്ക് തു​ട​രും. ആ​ല​പ്പു​ഴ, കോ​ട്ട​യം, എ​റ​ണാ​കു​ളം, തൃ​ശ്ശൂ​ർ, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​കോ​ട്​ ജി​ല്ല​ക​ളി​ൽ തി​ങ്ക​ളാ​ഴ്ച യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Cyclone Asna
News Summary - Cyclone Asna
Next Story