ചുഴലിക്കാറ്റ് മുന്നറിയിപ്പ്; സംസ്ഥാനത്ത് അതീവ ജാഗ്രതാ നിർദ്ദേശം
text_fieldsതിരുവനന്തപുരം: കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിെൻറ ചുഴലിക്കാറ്റ് മുന്നറിയിപ്പിനെ തുടർന്ന് സം സ്ഥാനത്ത് അതീവ ജാഗ്രതാ നിർദ്ദേശം. അറബിക്കടലിൽ രൂപം കൊണ്ട ന്യൂനമർദം തീവ്ര ന്യൂനമർദമായി വടക്കു പടിഞ്ഞാറൻ ദിശയിലേക്ക് നീങ്ങിയതായും ഇത് അടുത്ത 24 മണിക്കൂറിനുള്ളിൽ ചുഴലിക്കാറ്റായി രൂപാന്തരം പ്രാപിക്കാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു.
മണിക്കൂറില്‍ അറുപത് കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശുമെന്നാണ് മുന്നറിയിപ്പ്. സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ പരക്കെ കനത്ത മഴക്കും സാധ്യതയുണ്ട്. കേരള ലക്ഷദ്വീപ് തീരങ്ങള്‍ക്കൊപ്പം കര്‍ണാടകതീരത്തും ജാഗ്രതാ നിര്‍ദേശമുണ്ട്. മത്സ്യത്തൊഴിലാളികള്‍ യാതൊരു കാരണവശാലും കടലില്‍ പോകരുതെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഇടുക്കിയിൽ ഉരുൾപൊട്ടൽ; ആളപായമില്ല
ഇടുക്കി: കുമളിക്കടുത്ത് ഒട്ടകത്തലമേട്ടിൽ ഉരുൾപൊട്ടി. ഒന്നാം ൈമൽ പ്രദേശത്തെ കടകളിലും വീടുകളിലും വെള്ളം കയറി. ആളപായമില്ല. കട്ടപ്പന-കുമളി റോഡിൽ ഗതാഗതം തടസ്സപ്പെട്ടു. പ്രദേശത്തുള്ളവരെ നേരത്തെ ഒഴിപ്പിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.