‘മിദ്ഹിലി’ ചുഴലിക്കാറ്റ് ദുർബലമായി
text_fieldsതിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ‘മിദ്ഹിലി’ ചുഴലിക്കാറ്റ് ബംഗ്ലാദേശ് തീരത്ത് പ്രവേശിച്ചു. നിലവിൽ ചുഴലിക്കാറ്റിന്റെ ശക്തികുറഞ്ഞ് തീവ്ര ന്യൂനമർദമായിട്ടുണ്ട്. അടുത്ത 24 മണിക്കൂറിനുള്ളിൽ വീണ്ടും തീവ്രത കുറഞ്ഞത് വടക്കൻ ത്രിപുരക്ക് മുകളിലേക്ക് എത്തും. അതേസമയം തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും ശ്രീലങ്കക്കും മുകളിലായും തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിനും അന്തമാൻ കടലിനും മുകളിലായി ചക്രവാതച്ചുഴികൾ രൂപംകൊണ്ടിട്ടുണ്ട്. ഇതിന്റെ ഫലമായി കേരളത്തിൽ വരും മണിക്കൂറിൽ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. കൊല്ലം, പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.