മോഖ: തമിഴ്നാട് തീരത്ത് മത്സ്യബന്ധനത്തിന് നിയന്ത്രണം
text_fieldsതിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട മോഖ അതി തീവ്ര ചുഴലിക്കാറ്റായി രൂപപ്പെട്ടു. ബംഗ്ലാദേശിലും മ്യാൻമറിലും കനത്ത മഴ മുന്നറിയിപ്പ് വന്നതോടെ ആയിരക്കണക്കിന് പേരെ ഒഴിപ്പിക്കുകയാണ്.
തമിഴ്നാട് തീരം, കന്യാകുമാരി പ്രദേശം, മാന്നാർ ഉൾക്കടൽ, ശ്രീലങ്കൻ തീരം എന്നിവിടങ്ങളിൽ 60 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ട്. ഈ പ്രദേശത്തേക്ക് മത്സ്യബന്ധനത്തിന് പോകാൻ പാടില്ല. ബംഗാൾ ഉൾക്കടൽ അന്തമാൻ കടൽ എന്നിവിടങ്ങളിൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ മത്സ്യബന്ധനം പാടില്ല. കേരള-കർണാടക തീരത്ത് മത്സ്യബന്ധനത്തിന് തടസ്സമില്ല. ലക്ഷദ്വീപ് തീരത്ത് പാടില്ല. ലക്ഷദ്വീപ് തീരം, അതിനോട് ചേർന്ന തെക്ക് കിഴക്കൻ അറബിക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ട്.
17ന് പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴക്കാണ് സാധ്യത.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.