ഒാഖി: രാജ്ഭവൻ മാർച്ച് ഇന്ന്
text_fieldsതിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് ദുരന്തത്തെ തുടർന്നുള്ള രക്ഷാപ്രവർത്തനങ്ങളിൽ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ ഫലപ്രദമായി പ്രവർത്തിക്കാത്തതിൽ പ്രതിഷേധിച്ച് തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ തിങ്കളാഴ്ച രാവിലെ 11ന് രാജ്ഭവനിലേക്ക് മാർച്ച് നടത്തും. ആർച്ച് ബിഷപ് ഡോ. എം. സൂസപാക്യം ഉദ്ഘാടനം ചെയ്യും. പാളയം സെൻറ് ജോസഫ് കത്തീഡ്രൽ ദേവാലയത്തിൽനിന്ന് രാവിലെ പ്രകടനം ആരംഭിക്കും.
ഓഖി ദുരന്തത്തിൽപെട്ട് കാണാതായ നൂറുകണക്കിന് മത്സ്യത്തൊഴിലാളികളെ എത്രയും വേഗം കണ്ടെത്താനുള്ള സംവിധാനം ഏർപ്പെടുത്തുക, ഓഖി ദേശീയ ദുരന്തമായി പ്രഖ്യാപിക്കുക, നഷ്ടം സംഭവിച്ചവർക്കുള്ള പുനരധിവാസ പാക്കേജ് സമയബന്ധിതമായി നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് മാർച്ച്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.