ലുബാന് പിന്നാലെ തിത്ലിയും; ഇന്ത്യൻ തീരം ആശങ്കയിൽ
text_fieldsതിരുവനന്തപുരം: കേരളത്തെ ആഴങ്കയിലാഴ്ത്തിയ ലുബാൻ ചുഴലിക്കാറ്റ് ഒമാൻ തീരത്തേക്ക് പ്രവേശിച്ചതിന് തൊട്ടുപിന്നാലെ ഇന്ത്യൻ തീരങ്ങളെ വിറപ്പിക്കാൻ മറ്റൊരു ചുഴലിക്കാറ്റെത്തുന്നു. ബംഗാൾ ഉൾക്കടലിൽ ആന്ധ്ര-ഒഡിഷ തീരത്ത് രൂപംകൊണ്ട ചുഴലിക്കാറ്റിന് തിത്ലി എന്നാണ് പേരിട്ടിരിക്കുന്നത്. പാകിസ്താൻ നൽകിയ ഈ പേരിെൻറ അർഥം ചിത്രശലഭമെന്നാണ്.
ഒഡിഷയിലെ ഗോപാൽപൂരിന് 530 കിലോമീറ്റർ തെക്കുകിഴക്കായും ആന്ധ്രപ്രദേശിലെ കലിംഗ പട്ടണത്തിന് 450 കിലോമീറ്റർ കിഴക്ക്-തെക്കുകിഴക്കായും നിലകൊള്ളുന്ന ചുഴലിക്കാറ്റ് അടുത്ത 24 മണിക്കൂറിനുള്ളിൽ തീവ്രത പ്രാപിച്ച് വ്യാഴാഴ്ച രാവിലെയോടെ ആന്ധ്രപ്രദേശ് തീരങ്ങളായ ഗോപാൽപൂരിനും കലിംഗപട്ടണത്തിനും മധ്യേ കരയണയുമെന്നാണ് സൂചന. ഇതിെൻറ അടിസ്ഥാനത്തിൽ ഒഡിഷയിൽ ബുധൻ, വ്യാഴം ദിവസങ്ങളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം തിത്ലി കേരളത്തെ ബാധിക്കാനിടയില്ലെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. അടുത്ത 24 മണിക്കൂറിൽ ബംഗാൾ ഉൾക്കടലിന് മുകളിൽ മണിക്കൂറിൽ 60 കിലോമീറ്റർവരെ വേഗത്തിൽ കാറ്റടിക്കാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് നിർദേശം നൽകിയിട്ടുണ്ട്. അറബിക്കടലിെൻറ മേധ്യ പടിഞ്ഞാറൻ തീരങ്ങളിലും തെക്കുപടിഞ്ഞാറൻ തീരങ്ങളിലും കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുണ്ട്. കേരള, കർണാടക തീരങ്ങളിൽ വടക്കുപടിഞ്ഞാറ് ദിശയിൽനിന്ന് മണിക്കൂറിൽ 35-45 കിലോമീറ്ററും ചില അവസരങ്ങളിൽ 50 കിലോമീറ്ററും വേഗത്തിൽ കാറ്റിന് സാധ്യതയുണ്ട്. ലക്ഷദ്വീപ് തീരങ്ങളിലും കടൽ പ്രക്ഷുബ്ധമാകും. ആന്ധ്രപ്രദേശിലെ ശ്രീകാകുളം, ഒഡിഷയിലെ ഗജപതി, ഗഞ്ചം, ഖുർദ, നയാഗർ, പുരി ജില്ലകളിലാകും തിത്ലി കനത്ത നാശം വിതക്കാനിടയുള്ളത്.
അതേസമയം ഒരേസമയം രണ്ട് ചുഴലിക്കാറ്റുകൾ ഉണ്ടായതോടെ കേരളത്തിൽ തുലാവർഷത്തിന് (വടക്ക് -കിഴക്കൻ മൺസൂൺ) അൽപംകൂടി കാത്തിരിക്കേണ്ടിവരുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു.ചുഴലിക്കാറ്റുകളുടെ സ്വാധീനം മൂലം കാറ്റ് ഇപ്പോഴും തെക്കുപടിഞ്ഞാറ് ദിശയിലാണ് സഞ്ചരിക്കുന്നത്. ചുഴലിക്കാറ്റുകളുടെ തീവ്രത കുറയുന്നതോടെ തുലാമഴ പെയ്യുമെന്നാണ് കാലാവസ്ഥ നിരീക്ഷകരുടെ വിലയിരുത്തൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.