Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right‘ഗാജ’ ചുഴലിക്കാറ്റ്: ...

‘ഗാജ’ ചുഴലിക്കാറ്റ്: നാല് ജില്ലകളിൽ ജാഗ്രതാനിർദേശം

text_fields
bookmark_border
‘ഗാജ’ ചുഴലിക്കാറ്റ്:  നാല് ജില്ലകളിൽ ജാഗ്രതാനിർദേശം
cancel

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ‘ഗാജ’ ചുഴലിക്കാറ്റി​​െൻറ ഫലമായി ഈ മാസം 15,16 തീയതികളിൽ സംസ്ഥാനത്ത് ശക്തമായ മഴക്ക് (7-11 സെ.മീറ്റർ വരെ) സാധ്യതയുള്ളതായി കാലാവസ്ഥനിരീക്ഷണകേന്ദ്രം അറിയിച്ചു. പാലക്കാട്ട്​ 15, 16 തീയതികളിലും ഇടുക്കി, വയനാട് ജില്ലകളിൽ 16 നും യെല്ലോ അലർട്ടും മലപ്പുറത്ത് 16ന് ഓറഞ്ച് അലർട്ടും പുറപ്പെടുവിച്ചിട്ടുണ്ട്.

ബംഗാൾ ഉൾക്കടലിൽ നിന്ന്​ പടിഞ്ഞാറ്-തെക്കുപടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ചുഴലിക്കാറ്റ്, അടുത്ത 24 മണിക്കൂറിൽ അതിരൂക്ഷ ചുഴലിക്കാറ്റായി മാറും. 15ന് കാറ്റി​​െൻറ ശക്തി കുറയുകയും പടിഞ്ഞാറ്-തെക്കുപടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് തമിഴ്നാടി​​െൻറ വടക്കൻ തീരപ്രദേശങ്ങളായ നാഗപട്ടണത്തിനും ചെന്നൈക്കും ഇടയിൽ വീശാനും സാധ്യതയുണ്ട്​. ചുഴലിക്കാറ്റി​​െൻറ ഫലമായി കടൽ അതിപ്രക്ഷുബ്​ധമായതിനാൽ ചൊവ്വ മുതൽ െവള്ളി വരെ തെക്കുപടിഞ്ഞാറ്, മധ്യ-പടിഞ്ഞാറ് ബംഗാൾ ഉൾക്കടലിൽ മത്സ്യബന്ധനത്തിന് പോകരുതെന്നും ആഴക്കടലിൽ മത്സ്യബന്ധനത്തിൽ ഏർപ്പെട്ടിരിക്കുന്നവർ എത്രയും വേഗം തീരത്ത്​ തിരിച്ചുവരണമെന്നും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cyclonerainkerala newsclimate
News Summary - Cyclone Warning - Kerala news
Next Story