Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightദിലീപി​െൻറ തിയറ്റർ...

ദിലീപി​െൻറ തിയറ്റർ ഭൂമി: കോടതിയുടെ വിമർശനം വന്നു; തിരക്കിട്ട് കേസെടുത്തു

text_fields
bookmark_border
ദിലീപി​െൻറ തിയറ്റർ ഭൂമി: കോടതിയുടെ വിമർശനം വന്നു; തിരക്കിട്ട് കേസെടുത്തു
cancel

തൃശൂർ: വിജിലൻസ്​ കോടതിയിൽനിന്ന്​ രൂക്ഷ വിമർശനം വന്നതോടെ നടൻ ദിലീപി​​​െൻറ ഉടമസ്ഥതയിലുള്ള ഡി സിനിമാസ് ഭൂമി ​ൈകയേറ്റ കേസിൽ വിജിലൻസ് കേസെടുത്തു. തിങ്കളാഴ്ച രാവിലെയാണ്​​ കോടതി വിമർശനം ഉണ്ടായത്​. ഉച്ച കഴിഞ്ഞതോടെ എഫ്​.​െഎ.ആറുമായി വിജിലൻസ്​ ഡിവൈ.എസ്​.പി കെ.പി. ജോസ്​ കോടതിയിലെത്തി. എഫ്​.​െഎ.ആറിൽ ആരെയും പ്രതി ചേർത്തിട്ടില്ലെന്നും പരാതിയിലെ ഉള്ളടക്കത്തി​​​െൻറ അടിസ്ഥാനത്തിലാണ് കേസെടുത്തതെന്നും ഡിവൈ.എസ്.പി ‘മാധ്യമ’ത്തോട്​ പറഞ്ഞു.

ഡി സിനിമാസ് തിയറ്റർ നിർമിക്കാൻ ഭൂമി ​ൈകയേറിയെന്ന പരാതിയിൽ കോടതി ഉത്തരവു പ്രകാരം നടത്തിയ ത്വരിതാന്വേഷണ റിപ്പോർട്ടിൽ ഭൂമി കൈയേറ്റമോ അനധികൃത നിർമാ​ണമോ നടന്നിട്ടില്ലെന്ന്​ വിജിലൻസ്​ ബോധിപ്പിച്ചിരുന്നു. മാർച്ച്​ 15ന്​ ഇൗ റിപ്പോർട്ട്​ തള്ളി​ ദിലീപിനും തൃശൂർ മുൻ കലക്ടർ എം.എസ്. ജയക്കുമെതിരെ ഒരാഴ്​ചക്കകം കേസെടുക്കാൻ കോടതി ഉത്തരവിട്ടു​. 

രണ്ടാഴ്ച പിന്നിട്ടിട്ടും കേസെടുത്തിട്ടില്ലെന്ന് കാണിച്ച് ഹരജിക്കാരനായ പി.ഡി. ജോസഫ് നൽകിയ അപേക്ഷ പരിഗണിക്കവെയാണ്​​ തിങ്കളാഴ്​ച രാവിലെ കോടതി വിജിലൻസിനെ വിമർശിച്ചത്​. ഉത്തരവ് പാലിക്കാത്തത്​ എന്തുകൊണ്ടെന്ന്​ കോടതി ആരാഞ്ഞിരുന്നു. വിജിലൻസിന് വേണ്ടി ഹാജരായ അഡീഷനൽ ലീഗൽ അഡ്വൈസർ എ. മുരളീകൃഷ്ണനോടും കോടതിയിലെത്തിയ വിജിലൻസ് ഉദ്യോഗസ്ഥരോടും കടുത്ത ഭാഷയിലാണ്​ കോടതി വീഴ്​ച ചൂണ്ടിക്കാട്ടിയത്​. 15നാണ് കോടതി ഉത്തരവിട്ടതെങ്കിലും ഓഫിസിൽ ഉത്തരവ് ലഭിച്ചത് കഴിഞ്ഞ ആഴ്ചയാ​െണന്ന്​ ഡിവൈ.എസ്​.പി ‘മാധ്യമ’ത്തോട്​ പറഞ്ഞു. ഇതിനിടെ​ അവധി ദിവസങ്ങൾ വന്നു. വിജിലൻസ്​ വൈകിപ്പിച്ചിട്ടില്ലെന്നും ശനിയാഴ്ച കേസെടുത്തിരുന്നുവെന്നും​ ഡിവൈ.എസ്.പി പറഞ്ഞു.




 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vigilancekerala newscollectorD CimemasActor Dileep
News Summary - D Cinemas - Land encroachment : Vigilance register FIR - Kerala news
Next Story