ഡി- സിനിമാസിെൻറ ഭൂമി അളന്നു
text_fieldsചാലക്കുടി: നടൻ ദിലീപിെൻറ ഉടമസ്ഥതയിലുള്ള ഡി- സിനിമാസ് നിർമിച്ച സഥലം ഇന്നലെ ജില്ല സർവേ സൂപ്രണ്ടിെൻറ നേതൃത്വത്തിൽ അളന്നു. ഇതിെൻറ റിപ്പോർട്ട് ഉടൻ കലക്ടർക്ക് നൽകുമെന്ന് സൂപ്രണ്ട് അറിയിച്ചു. ഡി -സിനിമാസ് നിർമിച്ചത് പെതുസ്ഥലം ൈകേയറിയാണെന്ന ആരോപണെത്തത്തുടർന്ന് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരനാണ് സ്ഥലം അളക്കാൻ കലക്ടർക്ക് നിർദേശം നൽകിയത്.
വ്യാഴാഴ്ച രാവിലെ 10.30 ഓടെ ആരംഭിച്ച സർവേ വൈകീട്ട് നാലോടെ പൂർത്തിയായി. ജില്ല സർവേ സൂപ്രണ്ട് ആർ.ബാബുവിെൻറ നേതൃത്വത്തിലുള്ള പത്തംഗസംഘമാണ് സർവേ നടത്തിയത്. ചാലക്കുടി പൊലീസിെൻറ സംരക്ഷണത്തിൽ തഹസിൽദാർ പി.എസ്. മധുസൂദനൻ, ലാൻഡ് റവന്യൂ തഹസിൽദാർ വി.സി. ലൈല, താലൂക്ക് സർവേ ഓഫിസ് ഉദ്യോഗസ്ഥരായ സുനന്ദ ബേബി, ജിജിമോൾ എന്നിവരുടെ നേതൃത്വത്തിലായിരുന്നു സർവേ. ദിലീപിെൻറ ഉടമസ്ഥതയിലുള്ള ഡി സിനിമാസിന് 500 മീറ്റർ അകലെയുള്ള കണ്ണമ്പുഴ ക്ഷേത്രം റോഡിൽനിന്നാണ് വ്യാഴാഴ്ച രാവിലെ ഭൂമിയളക്കൽ ആരംഭിച്ചത്. മറ്റ് ഭൂമികളുടെ സർവേക്കല്ലുകൾ കണ്ട് പിടിച്ച് അളന്ന് തിട്ടപ്പെടുത്തി സർവേ സംഘം വൈകീട്ടാണ് തിയേറ്ററിെൻറ ഭാഗത്തേക്ക് എത്തിയത്. തൊട്ടുപിന്നിലെ കണ്ണമ്പുഴ ക്ഷേത്രഭൂമിയും അളന്നു.
അളവിന് സാക്ഷ്യം വഹിക്കാൻ ചാലക്കുടി നഗരസഭ അധ്യക്ഷ ഉഷ പരമേശ്വരനും വൈസ് ചെയർമാൻ വിൽസൻ പാണാട്ടുപറമ്പനും എത്തിയിരുന്നു. ഡി- സിനിമാസിന് അനുമതി നൽകിയതിെൻറ രേഖകൾ ഇപ്പോൾ നഗരസഭയിൽ കാണാനില്ല. ദിലീപിെൻറ മാനേജർ ആയിരുന്ന കെ.സി. സന്തോഷാണ് സർക്കാർ ഭൂമി ൈകയേറിയെന്ന പരാതിയുമായി ഹൈകോടതിയെ സമീപിച്ചത്.
ഭൂമി അളക്കൽ:കലക്ടറുടെ അസാന്നിധ്യത്തിൽ ദുരൂഹത
ചാലക്കുടി: ചാലക്കുടിയിൽ ദിലീപ് സർക്കാർ ഭൂമി ൈകയേറി തിയറ്റർ നിർമിച്ചെന്ന ആരോപണത്തെ കുറിച്ച് അന്വേഷിച്ച് സത്യാവസ്ഥ കണ്ടുപിടിക്കാൻ നിയോഗിക്കപ്പെട്ട ജില്ല കലക്ടർ ഡോ. കൗശിഗൻ ചാലക്കുടിയിൽ സർവേ സ്ഥലത്ത് എത്താത്തത് ദുരൂഹതയുണ്ടെന്ന് ൈകയേറ്റത്തെക്കുറിച്ച് ഹൈകോടതിയിൽ പരാതി നൽകിയ അഭിഭാഷകൻ കെ.സി. സന്തോഷ് ആരോപിച്ചു.
ഇത്രയും ഗുരുതരമായ കാര്യം അന്വേഷിക്കാൻ കലക്ടറെ നേരിട്ട് മന്ത്രി ചുമതലപ്പെടുത്തിയിട്ടും അദ്ദേഹം വരാതിരുന്നത് ശരിയായില്ല. ഇതുസംബന്ധിച്ച് പരാതി നൽകിയ തന്നെ സ്ഥലമളക്കുന്ന വിവരം അറിയിക്കാത്തതിൽ ദുരൂഹത ഉണ്ടെന്നും സർവേ നടപടികൾ കൃത്യമായ രീതിയിലല്ലെന്നും അദ്ദേഹം ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.