കലോത്സവത്തിനിടെ സംഘർഷം: കെ.എസ്.യു നേതാക്കളെ സസ്പെൻഡ് ചെയ്തു
text_fieldsതൃശൂർ: മാള ഹോളി ഗ്രേസിൽ നടന്ന കാലിക്കറ്റ് സർവകലാശാല ഡി-സോൺ കലോത്സവത്തിനിടെയുണ്ടായ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ രണ്ട് കെ.എസ്.യു നേതാക്കൾക്ക് സസ്പെൻഷൻ. തൃശൂർ ശ്രീകേരളവർമ കോളജിൽ സംസ്കൃതം ബിരുദവിദ്യാർഥികളായ കെ.എസ്.യു ജില്ല പ്രസിഡന്റ് ഗോകുൽ ഗുരുവായൂർ, അക്ഷയ് എന്നിവരെയാണ് രണ്ടാഴ്ചത്തേക്ക് കോളജിൽ നിന്ന് സസ്പെൻഡ് ചെയ്തത്.
കലോത്സവ ഡ്യൂട്ടിക്കുണ്ടായിരുന്ന അധ്യാപകരും കോളജ് യൂനിയനും ഇവർക്കെതിരെ പരാതി നൽകിയിരുന്നു. കോളജ് കൗൺസിൽ യോഗത്തിൽ ഭൂരിപക്ഷം അംഗങ്ങളും ഇവർക്കെതിരെ നടപടി വേണമെന്ന് വാദിച്ചു. ഗോകുലിനെ റിമാൻഡ് ചെയ്ത് വിയ്യൂർ ജയിലിൽ പാർപ്പിച്ചിരിക്കുകയാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.