ജീവനക്കാർക്കും അധ്യാപകർക്കും ഡി.എ, ഡി.ആർ അനുവദിച്ചു
text_fieldsതിരുവനന്തപുരം: സംസ്ഥാന സർവീസ് ജീവനക്കാർക്കും അധ്യാപകർക്കും കേന്ദ സർവീസ് ഉദ്യോഗസ്ഥർക്കുമടക്കം ക്ഷാമ ബത്ത വർധിപ്പിച്ചു. വിരമിച്ച വിവിധ വിഭാഗങ്ങൾക്കുള്ള ക്ഷാമാശ്വാസവും ഉയർത്തിയതായും ധനമന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു.
ജീവനക്കാരുടെയും അധ്യാപകരുടെയും ക്ഷാമ ബത്ത ഏഴിൽനിന്ന് ഒമ്പത് ശതമാനമായി ഉയർത്തി. സർവീസ് പെൻഷൻകാർക്കും ഇതേ നിരക്കിൽ ക്ഷാമാശ്വാസം വർധിക്കും. കോളജ് അധ്യാപകർ, എൻജിനിയറിങ് കോളജ്, മെഡിക്കൽ കോളജ് തുടങ്ങിയവയിലെ അധ്യാപകർ തുടങ്ങിയവരുടെ ക്ഷാമ ബത്ത 17 ശതമാനത്തിൽനിന്ന് 31 ശതമാനമായി ഉയർത്തി. വിരമിച്ച അധ്യാപകർക്കും ഇതേ നിരക്കിൽ ക്ഷാമാശ്വാസം ഉയരും.
ജൂഡീഷ്യൽ ഓഫീസർമാരുടെ ക്ഷാമബത്ത 38 ശതമാനത്തിൽനിന്ന് 46 ശതമാനമായി മാറും. വിരമിച്ച ഓഫീസർമാരുടെ ക്ഷാമാശ്വാസ നിരക്കും 46 ശതമാനമാക്കി. ഐ.എ.എസ്, ഐ.പി.എസ്, ഐ.എഫ്.എസ് ഉൾപ്പെടെ ആൾ ഇന്ത്യ സർവീസ് ഓഫീസർമാർക്ക് ക്ഷാമബത്ത 46 ശതമാനമാകും. നിലവിൽ 42 ശതമാനമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.