അച്ഛൻ ക്രൂരമായി ഉപദ്രവിക്കുന്നുവെന്ന് ഹാദിയ; പുതിയ വിഡിയോ പുറത്ത് -VIDEO
text_fieldsകൊച്ചി: വീട്ടിൽ താൻ മർദനത്തിന് ഇരയാകുന്നതായി ഡോ. ഹാദിയ പറയുന്ന വിഡിയോ ദൃശ്യം രാഹുൽ ഈശ്വർ പുറത്തുവിട്ടു. ഹാദിയ കേസ് ഒക്ടോബർ 30ന് സുപ്രീംകോടതിയുടെ പരിഗണനക്ക് വരാനിരിക്കെയാണ് സെക്കൻഡുകൾ മാത്രം ദൈർഘ്യമുള്ള വിഡിയോ രാഹുൽ ഇൗശ്വർ വാർത്തസമ്മേളനത്തിൽ പുറത്തുവിട്ടത്.
‘ഞാൻ നാളെയോ മറ്റന്നാളോ മരണപ്പെടും... എനിക്കുറപ്പാണ്... അതെനിക്കറിയാം. എെൻറ അച്ഛന് ദേഷ്യം വരുന്നുണ്ട്. ൈകയിലും കാലിലുമൊക്കെ ചവിട്ടുകയൊക്കെ ചെയ്യുന്നുണ്ട്. എേപ്പാെഴങ്കിലും എെൻറ തലയിലോ ശരീരത്തോ ഇടിക്കുകയോ ഞാൻ മരണപ്പെടുകയോ ചെയ്താൽ...’ ഇത്രയുമാണ് വിഡിയോ ദൃശ്യത്തിൽ ഹാദിയയുടെ വാക്കുകൾ.
ആഗസ്റ്റിൽ താൻ വൈക്കത്തെ വീട്ടിൽ ഹാദിയയെ സന്ദർശിച്ചപ്പോൾ ചിത്രീകരിച്ചതാണ് വിഡിയോ എന്ന് രാഹുൽ ഈശ്വർ പറഞ്ഞു. താൻ അഖില ഹാദിയ എന്നേ ആ കുട്ടിയെ വിളിക്കൂ. ഇരു മതങ്ങളും തന്നെ തെറ്റിദ്ധരിക്കാതിരിക്കാനാണിത്. സുപ്രീംകോടതിയുടെയോ വനിത കമീഷെൻറയോ മേൽനോട്ടത്തിൽ വീട്ടിൽനിന്ന് ഹാദിയയെ മറ്റൊരു സ്ഥലത്തേക്ക് മാറ്റണം. ഇക്കാര്യം ആവശ്യപ്പെട്ട് താൻ കോടതിയെ സമീപിക്കും.
മാതാപിതാക്കളുടെ വാദത്തിെൻറ ശക്തി കുറക്കാൻ ഹാദിയയുടെ വിവാഹം ആസൂത്രിതമായി നടത്തിയതാണെന്ന സംശയം തള്ളിക്കളയാനാവില്ല. അശോകനെ ഉപദേശിക്കുന്നവർക്ക് ഹാദിയയോട് സ്നേഹമില്ല. അവർ രാഷ്ട്രീയം കളിക്കുകയാണ്. മറുവശത്ത് ഭർത്താവ് ഷഫിൻ ജഹാനെയടക്കം ചില സംഘടനകൾ ഉപയോഗിക്കുന്നു. സംരക്ഷിക്കാനെന്ന പേരിൽ ഹാദിയയെ തടങ്കലിലാക്കിയിരിക്കുകയാണ്.
ചില ദേശീയ ചാനലുകളിൽ ചർച്ചയിൽ പങ്കെടുത്തപ്പോൾ ഇത് ലവ് ജിഹാദാണെന്ന് പറയാൻ തന്നെ നിർബന്ധിച്ചു പക്ഷേ, ഇത് ലവ് ജിഹാദല്ല. നിർബന്ധിത മതപരിവർത്തനം വേണമെങ്കിൽ ആരോപിക്കാം. പക്ഷേ, തെളിയിക്കപ്പെടണം. ഹാദിയയുടെ തട്ടമിട്ട ചിത്രം പുറത്തുവിട്ടതാണ് ഒരു വിഭാഗത്തിന് തന്നോടുള്ള ദേഷ്യത്തിന് കാരണം. ഹാദിയയുടെ കൂടുതൽ വിഡിയോകൾ കൈവശമുണ്ടെന്നും ചിലരെ വേദനിപ്പിക്കുമെന്നതിനാൽ ഇപ്പോൾ പുറത്തുവിടുന്നില്ലെന്നും രാഹുൽ ഇൗശ്വർ പറഞ്ഞു. ഇവ വനിത കമീഷന് കൈമാറിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.