മൂന്നാം തരംഗം നേരിടാന്‍ കർമപദ്ധതി; പ്രതിദിന കുത്തിവെപ്പ് രണ്ടര ലക്ഷമാക്കും
text_fieldsതിരുവനന്തപുരം: കോവിഡ് മൂന്നാംതരംഗം നേരിടാൻ ചികിത്സാസൗകര്യങ്ങൾ വർധിപ്പിക്കലും പ്രതിരോധ കുത്തിവെപ്പ് കൂട്ടലുമടക്കം ആരോഗ്യവകുപ്പിെൻറ ആക്ഷൻ പ്ലാൻ. പ്രതിദിന കുത്തിവെപ്പ് രണ്ടുമുതല്‍ രണ്ടര ലക്ഷമായി ഉയര്‍ത്തും.
ആവശ്യമായ വാക്സിന് ലഭ്യമാക്കും. കുത്തിവെപ്പ് സൗകര്യങ്ങളും ജീവനക്കാരെയും വര്‍ധിപ്പിക്കും. രജിസ്ട്രേഷന് ചെയ്യാന്‍ അറിയാത്ത സാധാരണക്കാര്‍ക്കായി രജിസ്ട്രേഷന് ഡ്രൈവ് ആരംഭിക്കും. ഞായറാഴ്ചകളിലും അവധിദിവസങ്ങളിലും വാക്സിന് സുഗമമായി നടത്തും.
മന്ത്രി വീണ ജോർജിെൻറ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ആക്ഷൻ പ്ലാനിന് രൂപം നൽകിയത്. ആശുപത്രികളിലെ ചികിത്സാസൗകര്യം വര്‍ധിപ്പിക്കുന്നതിനോടൊപ്പം പരമാവധി ജനങ്ങള്‍ക്ക് വാക്സിന് നല്കി സുരക്ഷിതമാക്കാന്‍ ശ്രമിക്കണമെന്ന് മന്ത്രി നിര്‍ദേശിച്ചു. സ്വകാര്യ ആശുപത്രികളുടെ പങ്കാളിത്തവും ഉറപ്പുവരുത്തും.
സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികളില്‍ കൂടുതല്‍ കിടക്ക സജ്ജമാക്കും. ഓക്സിജന്‍ കിടക്കകള്‍, ഐ.സി.യു, വെൻറിലേറ്റര്‍ എന്നിവ കൂട്ടും. ഓക്സിജന്‍ ക്ഷാമം ഉണ്ടാകാതിരിക്കാന്‍ പ്രതിദിന ഉൽപാദനം 60 ടണ്‍ ആയി ഉയര്‍ത്തും.
അനുവദിച്ച ഓക്സിജന്‍ പ്ലാൻറുകള്‍ എത്രയും വേഗം പൂര്‍ത്തിയാക്കും. മരുന്നുകൾ, ഉപകരണങ്ങള്‍, പരിശോധനാസാമഗ്രികൾ, സുരക്ഷാ ഉപകരണങ്ങള്‍ എന്നിവ നേരത്തേ സംഭരിക്കാന്‍ കെ.എം.എസ്.സി.എല്ലിന് നിര്‍ദേശം നല്കി. മൂന്നാം തരംഗം കുട്ടികളെ കൂടി ബാധിക്കുമെന്ന് കണ്ട് പ്രത്യേക രൂപരേഖ തയാറാക്കി. മെഡിക്കല്‍ കോളജ് ആശുപത്രികൾ, മറ്റ് സര്‍ക്കാര്‍ ആശുപത്രികള്‍, സ്വകാര്യ ആശുപത്രികള്‍ എന്നിവിടങ്ങളില്‍ കുട്ടികളുടെ ചികിത്സാസൗകര്യം വര്‍ധിപ്പിക്കും.
പീഡിയാട്രിക് ഐ.സി.യു കിടക്കകളും കൂട്ടും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ ഒരു പരിപാടിയും ആരോഗ്യസ്ഥാപനങ്ങളില്‍ സംഘടിപ്പിക്കരുത്. ഐ.സി.യു ജീവനക്കാര്‍ക്ക് ഇടക്കിടെ വിദഗ്ധപരിശീലനം നൽകും. ഇന്ഫെക്ഷന് കണ്ട്രോള് പരിശീലനവും ലഭ്യമാക്കും.
ഏഴു ദിവസത്തിനകം നൽകിയത് 9.46 ലക്ഷം ഡോസ്; ഇതുവരെ 1.12 കോടി
തിരുവനന്തപുരം: കഴിഞ്ഞ ഏഴു ദിവസങ്ങളില്‍ സംസ്ഥാനത്ത് വിതരണം ചെയ്തത് 9,46,488 ഡോസ് വാക്സിൻ.
ഇതില്‍ 77,622 പേര്‍ക്കാണ് രണ്ടാമത്തെ ഡോസ് നല്‍കിയത്. 8,68,866 പേര്‍ക്ക് ആദ്യ ഡോസും ലഭിച്ചു. സംസ്ഥാനത്ത് ജൂണ്‍ 13 വരെ 1,12,12,353 ഡോസ് വാക്സിനാണ് വിതരണം ചെയ്തത്. വൃദ്ധസദനങ്ങളിലെ അന്തേവാസികളില്‍ 91 ശതമാനം പേര്‍ക്കും ആദ്യ ഡോസ് നല്കി. 14 ശതമാനം പേര്‍ക്ക് രണ്ടു ഡോസും ലഭിച്ചു. ആദിവാസി ജനവിഭാഗങ്ങള്‍ക്കിടയില്‍ 45 വയസ്സിനു മുകളിലുള്ളവരില്‍ 75 ശതമാനം പേര്‍ക്ക് വാക്സിനേഷന് നല്കി. അവര്‍ക്കിടയില്‍ 18 മുതല്‍ 44 വയസ്സ് വരെയുള്ളവരില്‍ 12 ശതമാനം പേര്‍ക്കാണ് ഇതുവരെ വാക്സിന് ലഭിച്ചത്.
കേന്ദ്രത്തില്‍നിന്ന് ഇതുവരെ ലഭിച്ചത് 98,83,830 ഡോസാണ്. സംസ്ഥാനം നേരിട്ട് ശേഖരിച്ചത് 10,73,110 ഡോസും. അതില്‍ നിന്ന് ഇതുവരെ 8,92,346 ഡോസ് വിതരണം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.