മലപ്പുറം ജില്ലയിലെ ക്ഷീര കർഷകർ പറയുന്നു; 'എല്ലാത്തിനും സമയമുണ്ട് ദാസാ...'
text_fieldsനിലമ്പൂർ: 'നാടോടിക്കാറ്റ്' എന്ന സിനിമയിൽ പശു വളർത്തലിൽ ജീവിതം പച്ചപിടിക്കുന്നതും സ്വപ്നം കണ്ടു കിടക്കുന്ന ശ്രീനിവാസൻ, മോഹൻലാലിനോട് പറയുന്ന ഡയലോഗുണ്ട്. 'എല്ലാത്തിനും അതിേൻറതായ സമയമുണ്ട് ദാസാ...' അതെ, മലപ്പുറത്തുകാരെ സംബന്ധിച്ചിടത്തോളം ക്ഷീരമേഖലയിലൂടെ ജീവിതം പച്ചപിടിപ്പിക്കാൻ കോവിഡ് കാലം ഒരു നല്ല സമയമായാണ് കാണുന്നത്.
കോവിഡ് കാലത്ത് ക്ഷീരമേഖലയിൽ ജില്ലയിലുണ്ടായത് പുത്തനുണർവാണ്. ജില്ലയിലെ പാൽ സംഭരണം ദിവസം ശരാശരി 61,000 ലിറ്ററിലേക്ക് ഉയർന്നു. 2019 ആഗസ്റ്റിൽ 40,229 ലിറ്ററായിരുന്നത് 2020 സെപ്റ്റംബർ ആയപ്പോഴേക്കും 59,573 ലിറ്ററായി.
കോവിഡ് മൂലം കൂടുതൽ പ്രവാസികൾ നാട്ടിലെത്തി ക്ഷീരമേഖലയിലേക്ക് തിരിഞ്ഞതും നിലവിലെ ക്ഷീരകർഷകർ മുഴുവൻസമയവും ക്ഷീരമേഖലയിൽ വ്യാപൃതരായതും പാലുൽപാദന വർധനവിന് ഇടയാക്കി. കിസാൽ െക്രഡിറ്റ് കാർഡും ക്ഷീരമേഖലയിലേക്ക് കൂടുതൽ ആളുകളെ ആകർഷിച്ചു. പാൽ ഉൽപാദനം വീണ്ടും ഉയരാനാണ് സാധ്യതയെന്ന് നിലമ്പൂർ മിൽമ ചില്ലിങ് പ്ലാൻറ് അധികൃതർ പറഞ്ഞു.
നിലമ്പൂർമേഖലയിലെ ക്ഷീരസംഘങ്ങളിൽ പാൽ ശീതീകരണ ബൾക്ക് മിൽക്ക് കൂളറുകൾ സ്ഥാപിച്ചതോടെ പാൽ കേടുകൂടാതെ സൂക്ഷിക്കാനും സൗകര്യായി.
നിലമ്പൂർ മേഖലയിലെ 12 ക്ഷീരസംഘങ്ങളിൽ കൂളറുകൾ മിൽമ സ്ഥാപിച്ചിട്ടുണ്ട്. പാലിെൻറ തനിമയും രുചിയും ഗുണനിലവാരവും ഉയർത്താൻ കഴിയുമെന്നതാണ് കൂളറുകളുടെ ഗുണം. ക്ഷീരസംഘങ്ങളിൽ പാലെത്തുമ്പോൾതന്നെ ശീതീകരിക്കുന്നതുവഴി പാലിെൻറ സ്വാഭാവികത നിലനിർത്താനും കഴിയും. മലബാർ മേഖലയിലെ എല്ലാ ഡെയറി പ്ലാൻറിലും ഇപ്പോൾ ബി.എം.സികൾ വഴിയാണ് പാൽ സംഭരിക്കുന്നത്.
നിലമ്പൂർ ചില്ലിങ് പ്ലാൻറിൽ ഇപ്പോൾ പാൽ ശീതീകരണം നടക്കുന്നില്ല. ഇവിടെ ഉണ്ടായിരുന്ന 15,000 ലിറ്റർ ശേഷിയുള്ള രണ്ടു ഇൻസുലേറ്റഡ് മിൽക്ക് സ്റ്റോറേജ് ടാങ്കുകൾ വയനാടിലെ മീനങ്ങാടി, പുൽപള്ളി ക്ഷീരസംഘങ്ങളിലേക്ക് നൽകി.
മൂർക്കനാടിൽ പുതിയതായി ആരംഭിക്കുന്ന ഡെയറി പ്ലാൻറിലും ഉള്ളണം, ഒളകര തുടങ്ങിയ ക്ഷീരസംഘങ്ങളിലും പാൽ ശീതീകരിക്കുന്നതിന് ബൾക്ക് മിൽക്ക് കൂളറുകൾ സ്ഥാപിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.