മഴക്കെടുതി: കേരളത്തിന് പിന്തുണയുമായി ദലൈലാമ
text_fieldsതിരുവനന്തപുരം: മഴക്കെടുതി ദുരന്തത്തിൽ കേരളത്തിന് പിന്തുണയുമായി പ്രമുഖർ. പ്രധാനമന്ത്രിക്ക് പിന്നാലെ ദലൈലാമ ഐക്യദാര്‍ഢ്യം അറിയിച്ച് സന്ദേശം അയച്ചതായി മുഖ്യമന്ത്രി പറഞ്ഞു. 11 ലക്ഷം രൂപയുടെ സഹായവും വാഗ്ദാനം ചെയ്തു.
തമിഴ്നാട്ടില്‍ നിന്നുള്ള പാര്ലമെൻറംഗങ്ങളായ ഇളങ്കോവനും അന്തിയൂര്‍ സെല്‍വരാജും ബുധനാഴ്ച സെക്രേട്ടറിയറ്റില്‍ എത്തി ഡി.എം.കെ ട്രസ്റ്റിെൻറ സംഭാവനയായി ഒരുകോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി.
കർണാടക മുഖ്യമന്ത്രി നേരിട്ട് വിളിച്ച് കേരളത്തിലുണ്ടായ ദുരന്തത്തിൽ ഉത്കണ്ഠ അറിയിച്ചു. ഏതുരീതിയിലുള്ള സഹായവും ചെയ്യാൻ കർണാടക സന്നദ്ധമാണെന്ന് അദ്ദേഹം അറിയിച്ചു.
കർണാടകയുടെ സഹായവാഗ്ദാനം
ബംഗളൂരു: കനത്തമഴയും മണ്ണിടിച്ചിലും പ്രളയവും തുടരുന്ന കേരളത്തിന് സഹായവാഗ്ദാനവുമായി കർണാടക. ദുരിതാശ്വാസ- പുനരധിവാസ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുമെന്ന് കേരളത്തെ അറിയിച്ചതായി മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു. കനത്ത മഴയിലും മണ്ണിടിച്ചിലിലും ആളുകൾക്ക് ജീവഹാനി സംഭവിച്ചതില്‍ അഗാധ ദുഃഖം രേഖപ്പെടുത്തുന്നതായും അദ്ദേഹം ട്വീറ്റിൽ പറഞ്ഞു.
കേരള ചീഫ് സെക്രട്ടറിയുമായി ബന്ധപ്പെടാന്‍ കര്‍ണാടക ചീഫ് സെക്രട്ടറി പി. രവികുമാറിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഈ പ്രതിസന്ധി ഘട്ടത്തില്‍ കേരളത്തിനൊപ്പമാണ് കർണാടകയുടെ പ്രാർഥനയെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.