പാട്ടുപാടിക്കാതെ ആരാധകർ ദലീമയെ വിടാറില്ല
text_fieldsഅരൂർ: കുടുംബയോഗങ്ങളിൽ ഒരൽപം രാഷ്്ട്രീയം പറയാൻ ആഗ്രഹിച്ചാലും ദലീമയെ ആരാധകർ വിടാറില്ല. രണ്ടുവരിയെങ്കിലും പാടിയിട്ട് പോയാൽ മതിയെന്ന അവരുടെ നിർബന്ധത്തിന് വഴങ്ങിയേ ആലപ്പുഴ ജില്ല പഞ്ചായത്ത് അരൂർ ഡിവിഷനിൽ രണ്ടാമതും ജനവിധി തേടുന്ന പ്രശസ്ത പിന്നണി ഗായിക ദലീമ ജോജോ മടങ്ങാറുള്ളൂ.
കഴിഞ്ഞ തവണ ഇടതു സ്വതന്ത്രയായി 2659 വോട്ടിന് വിജയിച്ച് ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറായ അവർ ഇക്കുറി സി.പി.എമ്മിെൻറ ഔദ്യോഗിക ചിഹ്നത്തിലാണ് മത്സരിക്കുന്നത്. വനിത സംവരണമായ ജില്ല പഞ്ചായത്തിൽ പ്രസിഡൻറുപദവിക്ക് പരിഗണിക്കപ്പെടുന്നവരിൽ ദലീമയുമുണ്ട്.
എസ്. ജാനകിയുടെ അതേ ശബ്ദമാധുരിയില്‍ പാടിയാണ് ദലീമ ജനശ്രദ്ധ നേടിയത്. അന്തരിച്ച സംഗീത സംവിധായകൻ രവീന്ദ്രന് മാഷിെൻറ സംഗീതത്തില്‍ 'കല്യാണപ്പിറ്റേന്ന്' എന്ന ചിത്രത്തില്‍ 'തെളിമലര്‍ കാടുകളില്‍...' എന്ന ഗാനത്തോടെയാണ് ചലച്ചിത്രരംഗത്ത് എത്തിയത്. 'കൃഷ്ണഗുഡിയില്‍ ഒരു പ്രണയകാലത്ത്' എന്ന സിനിമയില്‍ 'മഞ്ഞുമാസപ്പക്ഷി മണിത്തൂവല്‍ കൂടുണ്ടോ...' എന്ന ഗാനം ഹിറ്റായി.
ജോണ്സണ്, മോഹന്‍ സിത്താര, ബേണി-ഇഗ്നേഷ്യസ് തുടങ്ങി പ്രശസ്ത സംഗീത സംവിധായകർക്കുവേണ്ടി ദലീമ പാടി. മുപ്പതോളം ചലച്ചിത്രങ്ങളില്‍ പിന്നണി ഗായികയായിരുന്നു. മൂന്നുതവണ മികച്ച ഗായികക്കുള്ള സംഗീത നാടക അക്കാദമി പുരസ്കാരം നേടി.
നാടക-സിനിമ ഗാനങ്ങൾക്ക് പുറമെ ക്രിസ്തീയ ഭക്തിഗാനങ്ങളും മാപ്പിളപ്പാട്ടുകളും അടക്കം 7500ത്തോളം പാട്ടുകള്‍ ആലപിച്ചിട്ടുണ്ട്. എഴുപുന്ന ആറാട്ടുകുളം പരേതരായ തോമസ് ജോണിെൻറയും അമ്മിണിയുടെയും 11 മക്കളില്‍ ഇളയവളാണ് 51കാരിയായ ദലീമ.
ഞാറക്കല്‍ ടാലൻറ് മ്യൂസിക് സ്കൂളില്‍ സംഗീത അധ്യാപികയായിരുന്നു. സംഗീത അധ്യാപകനായ അരൂര്‍ പൂജപ്പുര ജോഡെയ്ല് വീട്ടില്‍ ജോർജ് ജോസഫാണ് (ജോജോ) ഭര്‍ത്താവ്. മക്കൾ ആര്‍ദ്ര, കെന്‍ ജോജോ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.