Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപിണറായി സർക്കാറിനെ...

പിണറായി സർക്കാറിനെ പുകഴ്​ത്തി നിയമസഭയിൽ കവിത ചൊല്ലി ദലീമ ജോജോ എം.എൽ.എ

text_fields
bookmark_border
പിണറായി സർക്കാറിനെ പുകഴ്​ത്തി നിയമസഭയിൽ കവിത ചൊല്ലി ദലീമ ജോജോ എം.എൽ.എ
cancel

ആലപ്പുഴ: നിയമസഭയിൽ പിണറായി സർക്കാറിനെ പുകഴ്​ത്തി കവിത ചൊല്ലി ദലീമ ജോജോ എം.എൽ.എ. സ്വന്തമായെഴുതിയ കവിതയാണ് അരൂർ എം.എൽ.എയും ഗായികയുമായ​ ദലീമ സഭയിൽ ചൊല്ലിയത്​.

കവിതയിങ്ങനെ: ''ഉടയുന്ന ഭൂമിക്ക്​ ഉടലേകുവാൻ കൊതിച്ചതിസ്​നേഹിയാം ഒരു കവിയുടെ മാനസം. (2)നിന്നെ ഞാൻ സ്​നേഹിച്ച പോലൊരു ജന്മവും ഇല്ലെനി സ്വർഗം തരുമെന്ന്​ ചൊല്ലിടാം''. തുടർന്ന്​ കാവ്യാത്മക ഭാഷയിൽ തന്‍റെ കവിതക്ക്​ വിശദീകരണവും ദലീമ നൽകി.

എന്‍റെ ഭൂമി എന്‍റെ കേരളമാണെന്നും കവിതയിൽ പറഞ്ഞ കവി പിണറായി സർക്കാരാണെന്നും ദലീമ പറഞ്ഞു. പിണറായി സർക്കാർ അധികാരത്തിലെത്തുന്നത്​ വരെ കേരളം നീതി കിട്ടാതെ പിടയുകയായിരുന്നു. കേരളം ആരോഗ്യരംഗത്ത്​ ലോകത്തിന്​ മാതൃകയാണ്​. കേരളത്തിൽ രോഗം വരുന്നതിൽ ആർക്കും ഭയമില്ല. സർക്കാർ ഓരോ മനുഷ്യനും കാവൽ നിൽക്കുകയാണെന്നും ദലീമ തുടർന്ന്​ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:daleema jojoPinarayi Vijayan
News Summary - Daleema MLA poem about pinarayi government
Next Story