Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightയു.ഡി.എഫിന് ദലിത്...

യു.ഡി.എഫിന് ദലിത് ആദിവാസി സംയുക്ത സമിതിയുടെ പിന്തുണ

text_fields
bookmark_border
യു.ഡി.എഫിന് ദലിത് ആദിവാസി സംയുക്ത സമിതിയുടെ പിന്തുണ
cancel

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിനെ പിന്തുണക്കാനുള്ള ദലിത് ആദിവാസി സംയുക്ത സമിതി തീരുമാനത്തിന് നന്ദി അറിയിച്ച് യു.ഡി.എഫ്. ദലിത് ആദിവാസി സംയുക്ത സമിതി ജനറൽ കൺവീനർ ഡോ. വി.വി അഭിലാഷിന് അയച്ച കത്തിലാണ് യു.ഡി.എഫ് കൺവീനർ എം.എം ഹസൻ നന്ദി അറിയിച്ചത്.

ദലിത് ആദിവാസി സംയുക്ത സമിതിയുടെ പിന്തുണയും സഹകരണവും നിയമസഭ തെരഞ്ഞെടുപ്പിൽ പ്രയോജനപ്പെടുത്തണം. യു.ഡി.എഫിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളിൽ സംഘടനയുടെ പ്രതിനിധികളെ ഉൾപ്പെടുത്തണമെന്ന് യു.ഡി.എഫ് ജില്ലാ കമ്മിറ്റികൾക്ക് നിർദേശം നൽകിയതായും എം.എം ഹസൻ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UDFAssembly election 2021Dalit Adivasi Samyukta Samithi
News Summary - Dalit Adivasi Samyukta Samithi supports UDF in Assembly election 2021
Next Story