ദലിത് ബന്ധു എൻ.കെ. ജോസിന് ആയിരങ്ങളുടെ യാത്രാമൊഴി
text_fieldsവൈക്കം: പ്രമുഖ ചരിത്രകാരനും ദലിത് ചരിത്രഗ്രന്ഥങ്ങളുടെ രചയിതാവും ചിന്തകനുമായ ദലിത് ബന്ധു എൻ.കെ. ജോസിന് ആയിരങ്ങൾ അന്ത്യാജ്ഞലി അർപ്പിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ചൊവ്വാഴ്ച വൈകീട്ട് മൂന്നിന് വൈക്കത്തെ വീട്ടിലായിരുന്നു അന്ത്യം. മുഖ്യമന്ത്രിക്ക് വേണ്ടി മുൻ മന്ത്രി മുല്ലക്കര രത്നാകരൻ, കേരളസാഹിത്യ അക്കാദമിക്ക് വേണ്ടി ഖദീജ മുംതാസ്, കാലടി സർവകലാശാല ചരിത്ര വിഭാഗത്തിനു വേണ്ടി ഡോ. ഫ്രാൻസിസ് എന്നിവർ ആദരാജ്ഞലി അർപ്പിച്ചു.
തോമസ് ചാഴിക്കാടൻ എം.പി, സി.കെ. ആശ എം.എൽ.എ, സി.പി.ഐ ജില്ല സെക്രട്ടറി അഡ്വ. വി.ബി. ബിനു, മുൻ എം.എൽ.എമാരായ വി.പി. സജീന്ദ്രൻ, കെ. അജിത്, വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രജ്ഞിത്, രാജഗോപാൽ വാകത്താനം, മുഹമ്മദ് സിയാദ്, യു. നവാസ്, നിസ്സാം ഇത്തിപ്പുഴ, കെ.ജെ.യു സംസ്ഥാന പ്രസിഡന്റ് അനിൽ ബിശ്വാസ്, പി. ഷൺമുഖൻ, വിവിധ ദലിത് സംഘടനാ നേതാക്കളായ വി.കെ. വിമലൻ, സണ്ണി എം. കപിക്കാട്, പി.ജി. ഗോപി, പി.വി. നടേശൻ, അഡ്വ. സജി കെ. ചേരമൻ, സെലീന പ്രക്കാനം, കെ.കെ. സുരേഷ്, എ.കെ. സജീവ്, അഡ്വ. വി.ആർ. രാജു, ജയകുമാർ, സജി കൊല്ലം, സജി കമ്പംമേട്, പി.ഡി. അനിൽ കുമാർ, പി.പി. ജോഷി, സുമം ആപ്പാഞ്ചിറ, രാജീവ് വയലാർ, പി.കെ. കുമാരൻ എന്നിവർ സംബന്ധിച്ചു.
സർക്കാരിന്റെ ആദര സൂചകമായി ഗാഡ് ഓഫ് ഓണർ നൽകി ആദരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.