അന്നമ്മയുടെ മൃതദേഹം ഇമ്മാനുവേൽ പള്ളി സെമിത്തേരിയിൽ സംസ്കരിക്കും
text_fieldsശാസ്താംകോട്ട: സംസ്കരിക്കാൻ ഇടമില്ലാത്തതിനാൽ എട്ടുദിവസമായി മോർച്ചറിയിൽ സൂക്ഷി ച്ചിരിക്കുന്ന കുന്നത്തൂർ തുരുത്തിക്കര കൊല്ലാറയിൽ അന്നമ്മ(75)യുടെ മൃതദേഹം തുരുത്തിക ്കര ഇമ്മാനുവേൽ പള്ളി സെമിത്തേരിയിൽ സംസ്കരിക്കാൻ ഡോ. ജോസഫ് മാർത്തോമ മെത്രാപ്പേ ാലീത്ത നിർദേശിച്ചു. ശ്മശാനവുമായി ബന്ധപ്പെട്ട കേസിൽ ഹൈകോടതി വിധി വ്യാഴാഴ്ച വരുമെന്ന് പ്രതീക്ഷിക്കുന്നതിനാൽ അതിനുശേഷം സംസ്കാരതീയതി തീരുമാനിക്കും.
കുന്നത്തൂർ താലൂക്ക് ഓഫിസിൽ ചൊവ്വാഴ്ച കോവൂർ കുഞ്ഞുമോൻ എം.എൽ.എ വിളിച്ചുചേർത്ത സർവകക്ഷി യോഗത്തിലാണ് സംസ്കാരം സംബന്ധിച്ച അനിശ്ചിതത്വത്തിന് വിരാമമായത്. തുരുത്തിക്കരയിലെ യെരുശലേം മാർത്തോമ പള്ളിയിൽ അംഗമായ അന്നമ്മയുടെ മൃതദേഹം ഇവിടെത്തന്നെയുള്ള സവർണ മാർത്തോമ ഇടവകയായ ഇമ്മാനുവേൽ പള്ളി സെമിത്തേരിയിൽ അടക്കാൻ സമ്മതിക്കാതിരുന്നതിനെ തുടർന്നാണ് അന്നുമുതൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നത്. കഴിഞ്ഞ 14നാണ് അന്നമ്മ മരിച്ചത്. സെമിത്തേരിയിൽ സ്ഥലമില്ലെന്ന കാരണം പറഞ്ഞാണ് ഒരേ സഭയിലെ വിശ്വാസി ആയിരുന്നിട്ടും ഇടം നിഷേധിച്ചത്.
യെരുശലേം മാർത്തോമ പള്ളിക്കാർക്ക് ശവമടക്കലിന് പ്രത്യേകംസ്ഥലം ഉണ്ടെങ്കിലും നിയമപ്രശ്നങ്ങൾ കാരണം അവിടെ സംസ്കാരം നടത്താൻ കഴിയാത്ത സാഹചര്യമുണ്ട്. ഇതുൾപ്പെടെ പ്രശ്നങ്ങൾക്കാണ് കഴിഞ്ഞദിവസം എം.എൽ.എ വിളിച്ചുചേർത്ത സർവകക്ഷി യോഗത്തിൽ പരിഹാരം ഉണ്ടായത്. ആറുമാസത്തിനകം യെരുശലേം മാർത്തോമ പള്ളിയുടെ സെമിത്തേരിയിൽ സെല്ലാർ പണിതശേഷം അന്നമ്മയുടെ മൃതദേഹം അവിേടക്ക് മാറ്റാമെന്നും ധാരണയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.