കൊടിക്കുന്നിലിെനതിരെ ദലിത് കോൺഗ്രസ്
text_fieldsതിരുവനന്തപുരം: പോഷകസംഘടനകൾ അറിയാതെ കെ.പി.സി.സി വർക്കിങ് പ്രസിഡൻറ് കൊടി ക്കുന്നിൽ സുരേഷ് എം.പി കോൺഗ്രസിലെ ദലിത് നേതാക്കളുടെ യോഗം വിളിച്ചതിെനതിരെ ഭാരത ീയ ദലിത് കോൺഗ്രസ്.
ദലിത് മേഖലയിൽ പ്രവർത്തിക്കാനാണ് അദ്ദേഹത്തിന് താൽപര്യമ െങ്കിൽ ദലിത് കോൺഗ്രസ് പ്രസിഡൻറ് സ്ഥാനം ഏറ്റെടുക്കെട്ടയെന്ന് സംസ്ഥാന പ്രസിഡൻറ് കെ. വിദ്യാധരൻ അഭിപ്രായപ്പെട്ടു.
കെ.പി.സി.സി വർക്കിങ് പ്രസിഡൻറായിരിക്കുകയും സമാന്തരമായി ദലിത് നേതാക്കളുടെ യോഗം വിളിക്കുകയും ചെയ്യുന്നത് ശരിയല്ല. ദലിത് കോൺഗ്രസ് പുനഃസംഘടിപ്പിക്കുന്നതിെൻറ ഭാഗമായി സംസ്ഥാന, ജില്ല ഭാരവാഹികളെ നീക്കംചെയ്തിട്ടുണ്ട്. പത്ത് വർഷത്തിലേറെയായ ഭാരവാഹികളെ മാറ്റുമെന്നും തന്നെയും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടതായും അദ്ദേഹം പറഞ്ഞു. കഴിഞ്ഞദിവസമാണ്, ഭാരതീയ ദലിത് കോൺഗ്രസ് (ബി.ഡി.സി), ആദിവാസി കോൺഗ്രസ് ഭാരവാഹികൾ അറിയാതെ കോൺഗ്രസിലെ ദലിത് നേതാക്കളുെട യോഗം കൊടിക്കുന്നിലിെൻറ സാന്നിധ്യത്തിൽ തിരുവനന്തപുരത്ത് ചേർന്നത്.
അതേസമയം, ജെ.എസ്.എസ് വിട്ടുവന്ന മുൻ എം.എൽ.എ കെ.കെ. ഷാജുവിനെ ബി.ഡി.സി സംസ്ഥാന പ്രസിഡൻറാക്കാനുള്ള നീക്കവും നടക്കുന്നുണ്ട്. ഇതിനെതിരെ, നിലവിലെ ഭാരവാഹികൾ രംഗത്ത് വന്നിട്ടുമുണ്ട്. ദലിത് പക്ഷ നേതാവല്ലാത്ത ഷാജുവിനെ പ്രസിഡൻറാക്കുന്നത്, മുമ്പ് സി.പി.എം വിട്ടുവന്ന മുൻ എം.പി ശിവരാമനെ കോർപറേഷൻ ചെയർമാനായി നിയമിച്ചത് േപാലെയാകുമെന്നാണ് ബി.ഡി.സി സംസ്ഥാന സെക്രട്ടറി ഡി.എസ്. രാജ് സമൂഹമാധ്യമത്തിൽ അഭിപ്രായപ്പെട്ടത്.
‘സംഘടനയുമായി ബന്ധമില്ലാത്തവരെ കെട്ടിയിറക്കാനുള്ള നീക്കം പ്രതിഷേധാർഹമാണ്. വർഷങ്ങളായി പ്രവർത്തിച്ചവരെ ഒഴിവാക്കി സമ്പത്തുള്ളവരെ പ്രസിഡൻറാക്കാൻ ശ്രമിക്കുന്നു. സംവരണ സീറ്റിൽ മത്സരിച്ചു എന്നതൊഴിച്ചാൽ ദലിതരുമായി ഒരുബന്ധവുമില്ല. പാർട്ടിയുടെ കൂടെനിൽക്കുന്ന പട്ടികജാതിക്കാരെ തട്ടിക്കളയുന്നതിന് പിന്നിൽ ഗൂഢതാൽപര്യവും പ്രത്യേക അജണ്ടയുമാണെന്ന് പ്രവർത്തകർ സംശയിക്കുന്നുവെന്നും’ രാജ് പറയുന്നു. ഇതേസമയം, ഇന്നത്തെ പ്രേത്യക രാഷ്ട്രീയ സാഹചര്യത്തിൽ ഏറ്റവുംവലിയ സമുദായമായ പുലയ വിഭാഗത്തിൽ നിന്നൊരാൾ പ്രസിഡൻറാകുന്നില്ലെങ്കിൽ കെ.പി.എം.എസിനെ മറികടക്കാൻ കഴിയിെല്ലന്ന അഭിപ്രായവും ഉയരുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.