നോട്ട് പ്രതിസന്ധിയില്‍ വായ്പ അടയ്ക്കാനായില്ല; ദലിത് കുടുംബത്തെ പുറത്താക്കി വീട് ജപ്തി ചെയ്തു
text_fields
അഞ്ചാലുംമൂട്: നോട്ട് പ്രതിസന്ധിയില്‍ വലഞ്ഞ ദലിത് കുടുംബത്തിന് വായ്പക്കുടിശ്ശിക അടയ്ക്കാനായില്ല. ഒരാഴ്ച അവധി ചോദിച്ചിട്ടും കൂട്ടാക്കാതെ ബാങ്ക് അധികൃതര്‍ വീട്ടുകാരെ പുറത്താക്കി വീട് ജപ്തി ചെയ്ത് മടങ്ങി. തൃക്കടവൂര്‍ നീരാവില്‍ പുന്നവിള ലക്ഷംവീട് കോളനിയില്‍ പുളിയറ വീട്ടില്‍ ഓട്ടോ ഡ്രൈവറായ രമേശനും കുടുംബവുമാണ് വീട് ജപ്തി ചെയ്തതോടെ പെരുവഴിയിലായത്. മൂന്നു വര്‍ഷം മുമ്പാണ് രമേശന്‍ സെന്‍ട്രല്‍ ബാങ്കിന്‍െറ അഞ്ചാലുംമൂട് ശാഖയില്‍നിന്ന് നാലര ലക്ഷം രൂപ വായ്പയെടുത്തത്. പല തവണകളായി 70,000 രൂപ അടച്ചെങ്കിലും പലിശ ഉള്‍പ്പെടെ 4,61,000 കുടിശ്ശിക ഉണ്ടെന്നും അല്ലാത്ത പക്ഷം ജപ്തി നടപടികളുമായി മുന്നോട്ട് പോകുമെന്നും കാട്ടി ബാങ്ക് അധികൃതര്‍ നോട്ടീസ് അയച്ചിരുന്നു.
ഗള്‍ഫിലായിരുന്ന രമേശന്‍ ജോലി ഇല്ലാതായതോടെ നാട്ടിലത്തെി ഓട്ടോ ഡ്രൈവറായി ജോലി നോക്കുകയായിരുന്നു. ഇതിനിടയില്‍ കിടപ്പുമുറിയില്‍ വീണതിനെ തുടര്‍ന്ന് രമേശന്‍െറ മാതാവ് ചെല്ലമ്മ (85) കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ ദിവസങ്ങളായി ചികിത്സയിലാണ്. നോട്ടീസ് വന്നതോടെ കഴിഞ്ഞ മാസം ബാങ്കിലത്തെി വീട് വിറ്റ് കുടിശ്ശിക ഉടന്‍ അടച്ചുതീര്‍ക്കാമെന്നും ഒരാഴ്ച സമയം നല്‍കണമെന്നും ബാങ്ക് ശാഖാ മാനേജറോട് രമേശന്‍ ആവശ്യപ്പെട്ടെങ്കിലും അധികൃതര്‍ കൂട്ടാക്കിയില്ല.
തിങ്കളാഴ്ച വൈകീട്ടോടെ വീട്ടിലത്തെിയ ബാങ്ക് അധികൃതര്‍ വീട്ടുകാരെ പുറത്താക്കി വീട് ജപ്തി ചെയ്ത് മടങ്ങുകയായിരുന്നു. എന്നാല്‍, കോടതിയുടെ ഉത്തരവിനെ തുടര്‍ന്നാണ് വീട് ജപ്തി ചെയ്തതെന്നും മറ്റൊന്നും ചെയ്യാനാകില്ളെന്നുമാണ് ബാങ്ക് മാനേജര്‍ നല്‍കിയ മറുപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.