കേരളത്തിലും ധാരാളം പേർ ചാതുർവർണ്യം മനസ്സിൽ സൂക്ഷിക്കുന്നു -എ.കെ. ആൻറണി
text_fieldsതിരുവനന്തപുരം: കേരളത്തിലും ധാരാളം പേർ ചാതുർവർണ്യം മനസ്സിൽ സൂക്ഷിക്കുെന്നന്ന് എ.ഐ.സി.സി പ്രവർത്തക സമിതി അംഗം എ.കെ. ആൻറണി. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ആഹ്വാന പ്രകാരം ദേശീയ വ്യാപകമായി നടത്തുന്ന പ്രതിഷേധ പരിപാടികളുടെ ഭാഗമായി ഇന്ദിര ഭവനില്‍ നടന്ന ദലിത് ഐക്യദാര്‍ഢ്യ കൂട്ടായ്മയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ഒരു ജാതി ഒരു മതം മനുഷ്യന് എന്ന് പറഞ്ഞ നാരായണഗുരുവിെൻറ നാട്ടിൽ ദലിതരോട് മനസ്സുകൊണ്ട് അയിത്തം കൽപിക്കുന്നുണ്ട്. ജാതിവിദ്വേഷം ഉത്തരേന്ത്യയിൽ മാത്രമല്ല, കേരളത്തിലും നിലനിൽക്കുന്നു. ഹർത്താൽ നടത്താൻ അവകാശമില്ല എന്ന വാദം ദലിത് പീഡനമാണ്. ദലിത് പീഡനനിരോധന നിയമം നിലനിൽക്കുമ്പോഴും കേരളത്തിലടക്കം പട്ടികവിഭാഗങ്ങൾക്കെതിരെ അതിക്രമങ്ങൾ നടക്കുന്നുണ്ട്.
പ്രധാനമന്ത്രിക്ക് ഇക്കാര്യത്തിൽ ആത്മാർഥതയുണ്ടായിരുന്നെങ്കിൽ സുപ്രീംകോടതി വിധി വന്നപ്പോൾ അതിനെതിരെ പ്രതികരിക്കുമായിരുന്നു. പല കാര്യങ്ങളിലും കേരളത്തിലെ മുഖ്യമന്ത്രി നരേന്ദ്ര മോദിയെയാണ് അനുകരിക്കുന്നത്. തൊഴിലാളി യൂനിയനുകൾ 24 മണിക്കൂർ ഹർത്താൽ നടത്തിയപ്പോൾ ആരെയും അറസ്റ്റ് ചെയ്തില്ല. ദലിതരുടെ ഹർത്താലിൽ നേതാക്കളെ അറസ്റ്റ് ചെയ്തത് തരംതാഴ്ന്ന നടപടിയാണ്. അറസ്റ്റ് ചെയ്തവരെ ഉടൻ വിട്ടയക്കണം. രാജ്യം വളരുമ്പോൾ ദലിതരുടെ നില പിന്നോട്ടാണ്. രാജ്യത്ത് ദലിതര്‍ അനുഭവിക്കുന്ന പീഡനങ്ങള്‍ക്കും അനീതികള്‍ക്കും അറുതി വരുത്താന്‍ കോണ്‍ഗ്രസ് നേതൃത്വം നൽകുമെന്നും ആൻറണി പറഞ്ഞു.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കെ.പി.സി.സി മുന്‍പ്രസിഡൻറുമാരായ വി.എം. സുധീരൻ, തെന്നല ബാലകൃഷ്ണപിള്ള, എം.പിമാരായ കൊടിക്കുന്നില്‍ സുരേഷ്, ശശി തരൂര്‍, എം.എല്‍.എമാരായ കെ. മുരളീധരന്‍, വി.എസ്. ശിവകുമാര്‍, എ.പി. അനില്‍കുമാര്‍, എം. വിന്‍സൻറ്, കെ.എസ്. ശബരീനാഥന്‍, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ പീതാംബരക്കുറുപ്പ്, ടി. ശരത്ചന്ദ്രപ്രസാദ്, മണ്‍വിള രാധാകൃഷ്ണന്‍, എന്‍. ശക്തന്‍, പാലോട് രവി, തലേക്കുന്നില്‍ ബഷീര്‍, എം.എ. വാഹിദ്, മണക്കാട് സുരേഷ്, വര്‍ക്കല കഹാര്‍, കെ. വിദ്യാധരന്‍, കരകുളം കൃഷ്ണപിള്ള, തമ്പാനൂര്‍ രവി, നെയ്യാറ്റിന്‍കര സനല്‍ എന്നിവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.