ദലിത് വയോധികന് പൊലീസിെൻറ ക്രൂരമർദനം
text_fieldsപുനലൂർ: കുടുംബവഴക്കിെൻറ പേരിൽ അച്ചൻകോവിലിൽ ദലിത് വയോധികനെ പൊലീസ് മർദിച്ചവ ശനാക്കിയതായി പരാതി. കാൽവെള്ളയിലെ ചൂരൽപ്രയോഗത്തിൽ നടക്കാൻപോലും കഴിയാത്ത വയോ ധികനെ പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അച്ചൻകോവിൽ ലക്ഷംവീട് കോളനിയ ിൽ ചെല്ലപ്പനാണ് (58) ക്രൂരമർദനത്തിനിരയായത്.
ബുധനാഴ്ച രാത്രി എട്ടരയോടെയാണ് സംഭവങ്ങളുടെ തുടക്കം. ഭാര്യ വസന്തയെ മർദിച്ചെന്ന പരാതിയിൽ അച്ചൻകോവിൽ എസ്.ഐയുടെ നേതൃത്വത്തിൽ പൊലീസ് കോളനിയിലെത്തി ചെല്ലപ്പനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഭാര്യയുടെയും മറ്റും മുന്നിലിട്ട് ചെകിടത്തടിച്ചാണ് ജീപ്പിൽ കയറ്റിയത്. സ്റ്റേഷൽ എത്തുന്നതുവരേയും ക്രൂരമായി മർദിച്ചു.
സ്റ്റേഷനിലെത്തിച്ചശേഷം തറയിൽ പിടിച്ചുകിടത്തി രണ്ട് പൊലീസുകാർ ചെല്ലപ്പെൻറ കാലിൽ കയറിനിന്നു. മറ്റൊരു പൊലീസുകാരൻ ചൂരൽ ഉപയോഗിച്ച് രണ്ടുകാൽ വെള്ളയിലും അടിച്ചു. ശ്വാസകോശ രോഗിയാെണന്ന് പറഞ്ഞിട്ടും പൊലീസ് കരുണ കാണിച്ചില്ലത്രെ. കാൽവെള്ളകളിൽ നൂറ്റിഅമ്പതോളം തവണ ശക്തമായി അടിച്ചെന്നാണ് ചെല്ലപ്പൻ പറയുന്നത്.
വ്യാഴാഴ്ച രാവിലെ ബന്ധു ഗോപി സ്റ്റേഷനിൽവന്ന് ചെല്ലപ്പനെ ജാമ്യത്തിലിറക്കി ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. കാൽ തറയിൽ ചവിട്ടാൻ പറ്റാത്തവിധം അടിച്ചതായി ചെല്ലപ്പൻ പറയുന്നു. വിവാദമായതോടെ സംഭവം ഒതുക്കിത്തീർക്കാൻ പൊലീസ് രംഗത്തെത്തി. എന്നാൽ ഭാര്യയുടെ പരാതിയുടെ അടിസ്ഥാനത്തിൽ, സംഭവം രമ്യതയിലെത്തിക്കാൻ ചെല്ലപ്പനെ സ്റ്റേഷനിൽ കൊണ്ടുപോയതല്ലാതെ ഉപദ്രവിച്ചിട്ടിെല്ലന്ന് അച്ചൻകോവിൽ പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.