Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഇന്ത്യയിലെ മുഖ്യധാര...

ഇന്ത്യയിലെ മുഖ്യധാര മാധ്യമങ്ങളിൽ ദലിത്-മുസ്​ലീം പ്രാതിനിധ്യം ‘പേരിനു’പോലുമില്ല -ആർ.രാജഗോപാൽ

text_fields
bookmark_border
ഇന്ത്യയിലെ മുഖ്യധാര മാധ്യമങ്ങളിൽ ദലിത്-മുസ്​ലീം പ്രാതിനിധ്യം ‘പേരിനു’പോലുമില്ല -ആർ.രാജഗോപാൽ
cancel

വാഴയൂർ: ഇന്ത്യയിലെ മുഖ്യധാര മാധ്യമങ്ങളിൽ ദലിത്-മുസ്​ലീം പ്രതിനിധ്യം പേരിനുപോലുമില്ലെന്നും ഇന്ത്യൻ മാധ്യമ ഇടങ്ങളിൽ ഇത്തരം വിഭാഗങ്ങളെ മനപൂർവം അകറ്റി നിർത്തുകയാണെന്നും മുതിർന്ന മാധ്യമപ്രവർത്തകനും ടെലഗ്രാഫ്​ എഡിറ്റർ അറ്റ്​ ലാർജുമായ ആർ. രാജഗോപാൽ പറഞ്ഞു.

വാഴയൂർ സാഫി ഇൻസ്റ്റിറ്റ്യൂട്ട്​ ഓഫ്​ അഡ്വാൻസ്​ഡ്​ സ്റ്റഡീസിലെ മാസ്​ കമ്യൂണികേഷൻ ആൻഡ്​ ജേണലിസം വിഭാഗം സംഘടിപ്പിച്ച ‘ബത്തക്ക’ ഇന്‍റർ കോള​ജ്​ മീഡിയ ഫെസ്റ്റ്​ ഉദ്​ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്തെ വലിയൊരു വിഭാഗം ജനങ്ങളുടെ അഭിപ്രായങ്ങൾ സ്വരൂപിക്കുന്നതിൽ മാധ്യമങ്ങൾക്ക്​ വലിയ പങ്കുണ്ട്​. എന്നാൽ മാധ്യമങ്ങൾ അവരുടെ യഥാർഥ കടമ നിർവഹിക്കുന്നില്ല. രാജ്യത്തെ മധ്യവർഗത്തിന്‍റെ താൽപര്യങ്ങൾക്കനുസരിച്ചാണ്​​ ഇവിട​ത്തെ മീഡിയകൾ പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

സാധാരണക്കാരുടെയും കർഷകരുടെയും സങ്കടങ്ങളും പ്രതിസന്ധികളും മുഖ്യാധാര മാധ്യമങ്ങൾക്ക്​ ഒരു വാർത്തയേ അല്ലാതായി. മുസ്​ലീം പ്രതിനിധ്യത്തെ അപേക്ഷിച്ചു നോക്കുകയാ​​ണെങ്കിൽ സ്​ത്രീ പ്രാതിനിധ്യത്തിൽ വർധനവുണ്ടായിട്ടുണ്ട്​. എന്നാൽ മാധ്യമസ്ഥാപനങ്ങളുടെ നിലപാടുകളെടുക്കുന്ന പ്രധാന സ്ഥാനങ്ങളിൽ സ്​ത്രീ പ്രാതിനിധ്യം ഇപ്പോഴും ശുഷ്​കമാണ്​.

പല നിർണായകഘട്ടങ്ങളിലും അനീതികൾക്കെതിരെ പ്രതിരോധം തീർക്കുകയെന്ന കടമ മാധ്യമപ്രവർത്തകർ അവഗണിക്കുയോ മറന്നുപോവുക​യോ ചെയ്യുന്നുണ്ട്​. അനിവാര്യമായ സാഹചര്യങ്ങൾ എതിർക്കുകയെന്നതാണ്​ ഒരു മാധ്യമപ്രവർത്തകന്‍റെ പ്രധാന ഉത്തരവാദിത്വം. വർഗീയതയെ പ്രതിരോധിക്കാൻ ഓരോ പൗരനും സാധിക്കുന്നത്​ എന്താണോ അ​ത്​ ചെയ്യണം. വ്യത്യസ്ത മാർഗങ്ങളിൽ രാജ്യത്തിന്‍റെ മതേതരത്വം കാത്തുസൂക്ഷിക്കാൻ നമ്മൾ ഒരോരുത്തരും പ്രയത്നിച്ചു​കൊണ്ടേയിരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Indian MediaR. RajagopalDalit-Muslim
News Summary - Dalit-Muslim representation in India's mainstream media is not even in 'name' -R. Rajagopal
Next Story