തിങ്കളാഴ്ച ദലിത് െഎക്യവേദി സംസ്ഥാന ഹർത്താൽ
text_fieldsകോട്ടയം: സംസ്ഥാനത്ത് തിങ്കളാഴ്ച ദലിത് െഎക്യവേദി ഹർത്താൽ. ഉത്തരേന്ത്യയിലെ ദലിത് പ്രക്ഷോഭങ്ങൾക്ക് നേരെ പൊലീസ് നടത്തിയ വെടിവെപ്പിലും ആക്രമണങ്ങളിലും പ്രതിഷേധിച്ചാണ് ഹർത്താലെന്ന് െഎക്യവേദി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. രാവിലെ ആറുമുതൽ വൈകീട്ട് ആറുവരെ നടക്കുന്ന ഹർത്താലിൽനിന്ന് പാൽ, പത്രം, മെഡിക്കല്‍ഷോപ്പുകള്‍ തുടങ്ങിയ അവശ്യസർവിസുകളെ ഒഴിവാക്കിയിട്ടുണ്ട്.
പട്ടിക ജാതി-വര്‍ഗ പീഡനവിരുദ്ധ നിയമം ദുര്‍ബലപ്പെടുത്തിയതിനെതിരെ ദലിത് സംഘടനകള്‍ നടത്തിയ ഭാരതബന്ദില്‍ പങ്കെടുത്തവരെ വെടിെവച്ചുകൊന്ന മധ്യപ്രദേശ്, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ് സംസ്ഥാന സർക്കാറുകളുടെ നടപടിക്കെതിരെയുള്ള പ്രതിഷേധമാണിത്. പീഡന നിരോധന നിയമത്തിൽ ലഘൂകരണം കൊണ്ടുവന്ന സുപ്രീംകോടതി വിധി പ്രതിഷേധാർഹമാണെന്നും ഇവർ പറഞ്ഞു.
ചേരമ സാംബവ ഡെവലപ്മെൻറ് സൊസൈറ്റി, അഖില കേരള ചേരമർ ഹിന്ദു മഹാസഭ, നാഷനൽ ദലിത് ലിബറേഷൻ ഫ്രണ്ട്, ദലിത് ഹ്യൂമൻ റൈറ്റ് മൂവ്മെൻറ്, കേരള ചേരമർ സംഘം, സോഷ്യൽ ലിബറേഷൻ ഫ്രണ്ട് തുടങ്ങിയ സംഘടനകളാണ് ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ഡി.എച്ച്.ആര്‍.എം സംസ്ഥാന പ്രസിഡൻറ് സെലീന പ്രക്കാനം, ദലിത് നേതാക്കളായ പി.പി. ജോഷി, കെ.കെ. മണി, രാജ്‌മോന്‍ ചെറിയാന്‍ എന്നിവര്‍ വാർത്തസമ്മേളനത്തിൽ പെങ്കടുത്തു. ബി.എസ്.പി, കെ.ഡി.പി, പി.ആർ.ഡി.എസ് തുടങ്ങിയ സംഘടനകളും ഹർത്താലിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.