സ്കൂളിലെ ജാതി വിവേചനം: പ്രതിരോധവുമായി ദലിത് കൂട്ടായ്മ
text_fieldsതൃശൂര്‍: ജാതിയില്ലാ വിളംബരത്തിെൻറയും പന്തിഭോജനത്തിെൻറയും നൂറാം വാര്‍ഷികാഘോഷങ്ങള്‍ക്കിടയിലും കോഴിക്കോട് പേരാമ്പ്ര ഗവ. വെല്‍ഫെയര്‍ എൽ.പി. സ്കൂളില്‍ ജാതി വിവേചനം നടക്കുന്നതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ജാതി വിവേചനത്തിനും അയിത്താചരണത്തിനുമെതിരെ ശക്തമായ പ്രതിരോധം തീർക്കാൻ കഴിഞ്ഞ ദിവസം തൃശൂരിൽ ചേർന്ന ദലിത് കൂട്ടായ്മ തീരുമാനിച്ചു.
കേരളത്തിലെ ദലിത് ആക്ടിവിസ്റ്റുകൾ, കലാകാരന്മാര് തുടങ്ങിയവരുടെ നേതൃത്വത്തില്‍ ഇൗമാസം അവസാനം ചെറായിയില്നിന്നും പേരാമ്പ്രയിലേക്ക് മാര്‍ച്ച് നടത്തും. മാർച്ചിനെ കൊടുങ്ങല്ലൂരിൽനിന്നും ഒരു സംഘം അനുഗമിക്കും. ചാലക്കുടിയിലെ കലാഭവന്‍ മണിയുടെ ശവകുടീരം, ഇരിങ്ങാലക്കുട കുട്ടംകുളം സമരവേദി എന്നിവിടങ്ങളില്‍നിന്നുള്ള സംഘങ്ങളും കൂടെയുണ്ടാവും. കോഴിക്കോട്ടുനിന്നുള്ള സംഘവും അണിചേരും. പേരാമ്പ്ര സ്കൂളിലെത്തി പന്തിഭോജനം നടത്തും.
എഴുത്തുകാരിയും സാമൂഹിക പ്രവര്‍ത്തകയുമായ എസ്. മൃദുലാദേവി, ഉണ്ണികൃഷ്ണന് പാക്കനാർ, പി.സി. മോഹനൻ, സിവിക് ചന്ദ്രൻ, ജയറാം പേരാമ്പ്ര തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകും. സമര പരിപാടികളുടെ ആസൂത്രണത്തിന് വിപുലമായ ആലോചനായോഗം ഇൗ ആഴ്ച വീണ്ടും ചേരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.