ഹർത്താലിൽ ബസുകൾ നിരത്തിലിറക്കിയാൽ കത്തിക്കുമെന്ന് ഗോത്രമഹാസഭ
text_fieldsകോട്ടയം: തിങ്കളാഴ്ച ദളിത് സംഘടനകൾ ഹർത്താലിൽ ബസുകൾ നിരത്തിലിറക്കിയാൽ കത്തിക്കുമെന്ന് ഗോത്രമഹാസഭ നേതാവ് എം. ഗീതാനന്ദൻ. അത്തരം സാഹചര്യങ്ങളിലേക്ക് കാര്യങ്ങൾ എത്തിക്കാതിരിക്കാൻ ശ്രമിക്കണമെന്നും അദ്ദേഹം പത്രസമ്മേളനത്തിൽ പറഞ്ഞു.
രാഷ്ട്രീയ പാർട്ടികൾ ഹർത്താൽ പ്രഖ്യാപിക്കുേമ്പാൾ ഹർത്താൽ പരാജയപ്പെടുത്തുമെന്ന പ്രതികരണങ്ങൾ ബസുടമകൾ നടത്താറില്ല. ദളിത് സംഘടനകളുടെ ശക്തിയെ വെല്ലുവിളിക്കുന്നത് ആർക്കും ഗുണകരമാകില്ലെന്നും ഗീതാനന്ദൻ കൂട്ടിച്ചേർത്തു.
സുപ്രീകോടതി വിധി മറികടക്കാനും ജനാധിപത്യത്തെ സംരക്ഷിക്കാനും പാർലമെന്റ് നിയമനിർമാണം നടത്തണം. ഈ ആവശ്യം ഉന്നയിച്ച് 25നു രാജ്ഭവൻ മാർച്ച് നടത്തുമെന്നും ഗീതാനന്ദൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.