സംവരണ സീറ്റിൽ സെലിബ്രിറ്റികളെ ഇറക്കരുത്, ധർമജൻ ധർമടത്ത് മത്സരിക്കട്ടെ –ദലിത് കോൺഗ്രസ്
text_fieldsബാലുശ്ശേരി: പാർട്ടി ആവശ്യപ്പെട്ടാൽ ഏതു സീറ്റിലും മത്സരിക്കാൻ സന്നദ്ധത അറിയിച്ച നടൻ ധർമജൻ ബോൾഗാട്ടി ധർമടത്ത് മത്സരിക്കട്ടെയെന്നും ബാലുശ്ശേരി സീറ്റ് ദലിത് കോൺഗ്രസിന് നൽകണമെന്നും ദലിത് കോൺഗ്രസ് ജില്ല നേതൃയോഗം ആവശ്യപ്പെട്ടു. രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്ര വിജയിപ്പിക്കുന്നതിനായി നടന്ന നേതൃയോഗത്തിലാണ് ബാലുശ്ശേരി സീറ്റിൽ അവകാശവാദമുന്നയിച്ച് ദലിത് കോൺഗ്രസ് പ്രമേയം പാസാക്കിയത്. സംവരണ സീറ്റിൽ സെലിബ്രിറ്റികളെ ഇറക്കുമതി ചെയ്യുന്നത് ഗുണകരമല്ലെന്നും പാർട്ടിക്കായി അക്ഷീണം പ്രവർത്തിക്കുന്ന ദലിത് കോൺഗ്രസ് പ്രവർത്തകരെ അവഗണിക്കരുതെന്നും പ്രമേയം പാർട്ടി നേതൃത്വത്തോട് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.