അണക്കെട്ടുകളിൽ ജലനിരപ്പ് ജൂണിലെ റെക്കോഡ്
text_fieldsതൊടുപുഴ: സംസ്ഥാനത്തെ വൈദ്യുതി ബോർഡ് അണക്കെട്ടുകളിൽ ജലനിരപ്പ് ജൂണിലെ റെക്കോഡിൽ. അഞ്ചുവർഷത്തിനിടെ ഏറ്റവും കൂടിയ അളവിലാണ് ജലമുള്ളത്. കനത്തമഴ തുടരുന്നതിനാൽ പ്രധാന പദ്ധതികളായ ഇടുക്കിയിലെയും ശബരിഗിരിയിലെയും ഉൾെപ്പടെ അണക്കെട്ടുകളിലെല്ലാം നീരൊഴുക്കിൽ വൻ വർധനയാണുള്ളത്. സംഭരണികളിലെല്ലാംകൂടി ആകെ ശേഷിയുടെ 25 ശതമാനമാണ് ജലം. 1033.77 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കുന്നതിന് ആവശ്യമായ ജലമാണിത്.
കഴിഞ്ഞവർഷം ഇതേസമയം 587.92 ദശലക്ഷം യൂനിറ്റ് വൈദ്യുതിക്കുള്ള ജലമാണുണ്ടായിരുന്നത്. 2018ൽ 957.46, 2017ൽ 503.08, 2016ൽ 846.95 ദശലക്ഷം യൂനിറ്റ് വീതം വൈദ്യുതി ഉൽപാദിപ്പിക്കുന്നതിന് ആവശ്യമായ ജലമാണ് സംഭരണികളിലെല്ലാമായി ഉണ്ടായിരുന്നത്. പ്രധാന പദ്ധതിയായ ഇടുക്കിയിൽ 35 ശതമാനം ജലമാണ് ഇപ്പോഴുള്ളത്. രണ്ടാമത്തെ വലിയ പദ്ധതിയായ ശബരിഗിരിയിൽ 12 ശതമാനം ജലവും. മഴ ശക്തമായതോടെ സംസ്ഥാനത്തെ വൈദ്യുതി ഉപയോഗത്തിലും കുറവുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.