ജീവനൊടുക്കിയ ഷാജിയെ എസ്.എഫ്.ഐക്കാർ മർദിച്ചെന്ന് നൃത്തപരിശീലകർ
text_fieldsകൊച്ചി: കേരള സർവകലാശാല കലോത്സവത്തിലെ കോഴക്കേസിൽ മാർഗംകളി വിധികർത്താവ് പി.എൻ. ഷാജിയെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ എസ്.എഫ്.ഐക്കതിരെ നൃത്തപരിശീലകർ. ഷാജിയെ മർദിക്കുന്നത് തങ്ങൾ കണ്ടെന്ന് കേസിൽ മുൻകൂർജാമ്യം നേടിയശേഷം നൃത്തപരിശീലകരായ ജോമറ്റ് മൈക്കിളും സൂരജും മാധ്യമപ്രവർത്തകരോട് പറഞ്ഞു.
എസ്.എഫ്.ഐ നേതാവ് അഞ്ജു കൃഷ്ണയുടെ നേതൃത്വത്തിൽ പ്രവർത്തകരായ വിമൽ വിജയ്, അക്ഷയ്, നന്ദൻ എന്നിവർ ചേർന്നാണ് മർദിച്ചതെന്ന് അവർ വെളിപ്പെടുത്തി. കണ്ടാലറിയാവുന്ന 70ഓളം പേരും ഒപ്പമുണ്ടായിരുന്നു.
മാർഗംകളിയുടെ വിധി വന്ന ശേഷം തങ്ങളെ ഒരു മുറിയിലേക്ക് ബലമായി പിടിച്ചുകൊണ്ടുപോയി. ക്രിക്കറ്റ് ബാറ്റും ഹോക്കി സ്റ്റിക്കും കൊണ്ട് പലതവണ ഷാജിയെ മർദിച്ചു. തങ്ങൾക്കും എസ്.എഫ്.ഐ പ്രവർത്തകരുടെ മർദനമേറ്റു.
ഇവർക്കെതിരെ കോടതിയെ സമീപിക്കും. മർദനം തുടർന്നപ്പോൾ ആത്മഹത്യ ചെയ്യേണ്ടിവരുമെന്ന് ഷാജി പറഞ്ഞു. എന്നാൽ, നീ എന്തെങ്കിലും ചെയ്യെന്നായിരുന്നു മർദിച്ചവരുടെ മറുപടിയെന്നും അവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.