ദുരിതം മറക്കാൻ ആശ്വാസ ക്യാമ്പിൽ അവർ പാടിയാടി...video
text_fieldsകൊച്ചി: പ്രളയത്തിെൻറ രൂപത്തിൽ പ്രകൃതി സംഹാര താണ്ഡവമാടിയതോടെ സംസ്ഥാനത്ത് ദുരിതാശ്വാസ ക്യാമ്പുകളിൽ എത്തിയവർ പതിനായിരങ്ങളാണ്. ക്യാമ്പിൽ നിന്ന് ചെളി നിറഞ്ഞ വീടുകളിലെത്തിയാലും പലർക്കും ഒന്നിൽ നിന്നു പടുത്തുയർത്തേണ്ട അവസ്ഥയാണ്.
എന്നാൽ എല്ലാം നഷ്ടപ്പെട്ട ദുഃഖത്തിനിടയിലും ആട്ടവും പാട്ടുമായി ആശ്വാസം കണ്ടെത്തുകയാണ് കൊച്ചിയിലെ ചേരാനല്ലൂരിലെ ദുരിതാശ്വാസ ക്യാമ്പിലുള്ളവർ. വെട്ടിക്കൽ ബസേലിയോസ് വിദ്യാനികേതൻ സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പിലാണ് വേദനകൾക്കിടയിലും ഏവരും സ്വയം മറന്ന് നൃത്തം ചെയ്തത്. ക്യാമ്പിലെ ആസിയ ബീവിയുടെ നേതൃത്വത്തിലായിരുന്നു കുട്ടികളടക്കമുള്ളവരുടെ നൃത്തം.
കോഴിക്കോട് കലക്ടറായിരുന്നപ്പോൾ മുതൽ കലക്ടർ ബ്രോ എന്നറിയപ്പെട്ട പ്രശാന്ത് നായർ െഎ.എ.എസ് ‘ദുരിതാശ്വാസ ക്യാമ്പ് : കേരള മോഡൽ. മറ്റുള്ളവർക്ക് കണ്ട് പഠിക്കാൻ ഒരു പാഠം കൂടി’ എന്നു തുടങ്ങുന്ന കുറിപ്പോടെ ഇവരുടെ നൃത്തം തെൻറ ഫേസ്ബുക്ക് പേജിലിട്ടിട്ടുണ്ട്.
ചൊവ്വാഴ്ച പുലർച്ചെയോടെ പോസ്റ്റ് ചെയ്ത വിഡിയോക്ക് മികച്ച പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്. 273000ത്തിലധികം ആളുകൾ കണ്ട വിഡിയോ ഇതിനകം 10000ത്തിലധികം ആളുകൾ പങ്കുവെച്ചു കഴിഞ്ഞു. 11000ത്തിലധികം ആളുകൾ വിഡിയോയോട് ലൈക്കുകളും സ്മൈലികളുമായി പ്രതികരണം അറിയിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.