സ്കൂളിൽ ടൂറിസ്റ്റ് ബസിന്‍റെ അഭ്യാസ പ്രകടനം: ഡ്രൈവർ അറസ്റ്റിൽ
text_fieldsസ്കൂൾ വളപ്പിലെ അഭ്യാസപ്രകടനം: ബസ് പിടിച്ചെടുത്തു
കൊട്ടാരക്കര: വാടകക്കെടുത്ത ടൂറിസ്റ്റ് ബസ് സ്ക ൂൾ വളപ്പിൽ അപകടകരമായ രീതിയിൽ ഓടിച്ച് അഭ്യാസപ്രകടനം നടത്തിയ സംഭവത്തിൽ മോട്ടോർ വാഹന വകുപ്പും പൊലീസും നടപടി തുട ങ്ങി. വിനോദയാത്ര പോയി മടങ്ങിവന്ന ടൂറിസ്റ്റ് ബസ് ഏനാത്ത് പാലത്തിന് സമീപം മോട്ടോർ വാഹന വകുപ്പ് പിടിച്ചെടുത്ത ു.
ബസിെൻറ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് റദ്ദാക്കി. ബസ് ഡ്രൈവർ താഴത്ത് കുളക്കട രഞ്ജു ഭവനിൽ രഞ്ജു ജിയുടെ ലൈസ ൻസ് മോട്ടോർ വാഹന വകുപ്പ് റദ്ദ് ചെയ്തു. അപകടകരമാംവിധം ഓടിച്ച ബൈക്കുകളിൽ ഒന്ന് ഉടമയുടെ വീട്ടിൽനിന്ന് കണ്ടെടുത്ത് പുത്തൂർ പൊലീസിന് കൈമാറി. മറ്റ് ബൈക്കുകൾക്കായി അന്വേഷണം ഊർജിതമാക്കി.
സ്കൂൾ ഗ്രൗണ്ടിൽ അപകടകരമാംവിധം ഓടിച്ച കാറും കസ്റ്റഡിയിലെടുത്തു. ബസിെൻറയും കാറിെൻറയും ഡ്രൈവർമാർക്കെതിരെ കേസെടുത്ത് ജാമ്യത്തിൽ വിട്ടു. പിടിച്ചെടുത്ത വാഹനങ്ങൾ കോടതിയിൽ ഹാജരാക്കുമെന്ന് പുത്തൂർ പൊലീസ് പറഞ്ഞു. സ്കൂളിൽനിന്ന് വിനോദ വിനോദയാത്രക്ക് പോകുന്നതിന് മുന്നോടിയായി ഞായറാഴ്ചയായിരുന്നു സംഭവം. ദൃശ്യങ്ങൾ പ്രചരിച്ചതോടെ സംഭവം വിവാദമാവുകയായിരുന്നു. കാഴ്ചക്കാരായി നിന്ന വിദ്യാർഥികൾ ഭയമാകുന്നു എന്ന് വിളിച്ചുപറയുന്നതും ദൃശ്യങ്ങളിൽ കേൾക്കാമായിരുന്നു.
സ്കൂൾ അധികൃതർക്കെതിരെ പൊലീസ് കേസെടുക്കാത്തതിൽ നാട്ടുകാർക്കും രക്ഷിതാക്കൾക്കുമിടയിൽ അമർഷം പുകയുന്നുണ്ട്. സമാനരീതിയിൽ അഞ്ചൽ ഈസ്റ്റ് ഹൈസ്കൂൾ ഗ്രൗണ്ടിലും വിനോദ യാത്ര പോകുന്നതിന് മുമ്പ് ബസുകളുടെ അഭ്യാസപ്രകടനം നടന്നിരുന്നു. ഇൗ ബസുകൾ തിരിച്ചെത്തുന്ന മുറക്ക് നടപടിയുണ്ടാകുമെന്നാണ് അധികൃതർ പറയുന്നത്.
ആളെ ഇടിച്ചിട്ട് ടൂറിസ്റ്റ് ബസുകളുടെ അഭ്യാസപ്രകടനം; ഡ്രൈവർക്കെതിരെ കേസ്
തിരുവനന്തപുരം: ടൂറിസ്റ്റ് ബസ് ഡ്രൈവർമാരുടെ സംഘടനയുടെ മെഗാ മീറ്റിനിടെ ബസ് കൊണ്ടുള്ള അഭ്യാസപ്രകടനത്തിൽ ഒരാൾക്ക് പരിക്കേറ്റ സംഭവത്തിൽ ഡ്രൈവർക്കെതിരെ പൊലീസ് കേസെടുത്തു. സ്കൂൾ കുട്ടികളുടെ വിനോദയാത്രയുമായി ബന്ധപ്പെട്ട് ടൂറിസ്റ്റ് ബസ് ഡ്രൈവർമാരുടെ കൈവിട്ട കളിയുടെ ദൃശ്യങ്ങൾക്ക് പിന്നാലെയാണ് നവംബർ 13ന് തിരുവനന്തപുരത്ത് നടന്ന ‘അഭ്യാസ’ത്തിെൻറ ദൃശ്യങ്ങൾ പുറത്തുവന്നത്. ഇതിെൻറ അടിസ്ഥാനത്തിൽ ‘കൊമ്പൻ’ എന്ന ടൂറിസ്റ്റ് ബസ് ഡ്രൈവർക്കെതിരെയാണ് ഫോർട്ട് പൊലീസ് കേസെടുത്തത്.
സമ്മേളനത്തിന് അംഗങ്ങളുമായി എത്തിയ ബസുകൾ ആറ്റുകാൽ പാർക്കിങ് ഗ്രൗണ്ടിലാണ് അമിത വേഗത്തിലോടിച്ചത്. മൂന്ന് ബസുകളാണ് ഇതിൽ പെങ്കടുത്തത്. ഇതിനിടയിൽ ഒരു ജീവനക്കാരന് പരിക്കേറ്റു. കോട്ടയത്തുനിന്നുള്ള പ്രതിനിധിക്കാണ് പരിക്കേറ്റത്. എന്നാൽ, സമ്മേളനത്തിനിടെ നടന്ന അപകടം പുറത്തറിയിക്കാതെ മൂടിെവക്കാൻ സംഘടനാ ഭാരവാഹികൾ ശ്രമിച്ചു. ചികിത്സയുടെ മുഴുവൻ ചെലവും ഏറ്റെടുത്ത് കേസ് ഒതുക്കുകയാണ് സംഘടന ചെയ്തതത്രെ. വിവിധയിടങ്ങളിൽ ടൂറിസ്റ്റ് ബസുകളുമായി നടത്തിയ അഭ്യാസപ്രകടനങ്ങൾ പുറത്തുവരുന്ന സാഹചര്യത്തിലാണ് ഇൗ ദൃശ്യവും മാധ്യമങ്ങൾ പുറത്തുവിട്ടത്.
പൊതുവിദ്യാഭ്യാസ ഡയറക്ടർ റിപ്പോർട്ട് തേടി
തിരുവനന്തപുരം: കൊട്ടാരക്കരയിലും അഞ്ചലിലും സ്കൂൾ വളപ്പിൽ അപകടകരമായരീതിയിൽ ടൂറിസ്റ്റ് ബസ് ഒാടിച്ച സംഭവത്തിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ റിപ്പോർട്ട് തേടി. വി.എച്ച്.എസ്.ഇ കൊല്ലം മേഖല അസിസ്റ്റൻറ് ഡയറക്ടർ, കൊട്ടാരക്കര വിദ്യാഭ്യാസ ജില്ല ഒാഫിസർ എന്നിവരിൽനിന്നാണ് ഡി.ജി.ഇ കെ. ജീവൻ ബാബു റിപ്പോർട്ട് തേടിയത്.
ടൂറിസ്റ്റ് ബസുകളില്‍ പരിശോധന; 191 കേസ് എടുത്തു
തിരുവനന്തപുരം: നിയമലംഘനങ്ങള്‍ക്കെതിരെ മോട്ടോർ വാഹനവകുപ്പ് സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയില്‍ 191 ടൂറിസ്റ്റ് ബസുകൾക്കെതിരെ നടപടിയെടുത്തു. ഗുരുതര കുറ്റകൃത്യങ്ങള്‍ കണ്ടെത്തിയ 15 ബസുകളുടെ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് റദ്ദാക്കി. അമിതമായി ലൈറ്റുകള്‍ ഘടിപ്പിക്കുക, അനുവദനീയമായതില്‍ കൂടുതല്‍ ശബ്ദസംവിധാനം ഉപയോഗിക്കുക, പുറം ബോഡിയില്‍ ചിത്രപ്പണികള്‍ ചെയ്യുക തുടങ്ങിയ കുറ്റങ്ങള്‍ക്കാണ് കേസെടുത്തത്. അപകടകരമായരീതിയില്‍ ചില ബസുകളിൽ ജനറേറ്ററുകള്‍ ഘടിപ്പിച്ചതായും കണ്ടെത്തി.
ടൂറിസ്റ്റ് ബസുകളിലെ നിയമലംഘനങ്ങളെക്കുറിച്ച ആക്ഷേപങ്ങളെതുടർന്നാണ് മോേട്ടാർ വാഹനവകുപ്പ് ‘ഒാപറേഷൻ തണ്ടർ’ എന്ന പേരിൽ പരിശോധന നടത്തിയത്.
കൊട്ടാരക്കര സ്കൂൾ വളപ്പിലെ അഭ്യാസപ്രകടനവും അഞ്ചൽ സ്കൂളിലെ വിദ്യാർഥികളുമായി പോകവെ ഡ്രൈവര്‍ ഓടുന്ന ബസിൽനിന്ന് ഇറങ്ങി നടന്ന സംഭവവും ടൂറിസ്റ്റ് ബസ് ഡ്രൈവർമാരുടെ സംഘടനയുടെ സമ്മേളനത്തിൽ നടന്ന മത്സരഒാട്ടവും ദൃശ്യങ്ങളുൾപ്പെടെ പുറത്തുവന്നതോടെയാണ് നടപടികളുമായി അധികൃതർ രംഗത്തെത്തിയത്. അമിതവേഗവും സാഹസിക പ്രകടനങ്ങളും ശ്രദ്ധയിൽപെട്ടാൽ ലൈസൻസ് റദ്ദാക്കുന്നതുൾപ്പെടെ നടപടി കൈക്കൊള്ളുമെന്ന് മോേട്ടാർ വാഹനവകുപ്പ് വൃത്തങ്ങൾ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.