ഭീതി വിതച്ച ആ നരഭോജി അകത്തായി; മയക്കുവെടിവെച്ചാണ് കടുവയെ പിടികൂടിയത്
text_fieldsചെന്നൈ: ഗൂഡല്ലൂരിലും പരിസര പ്രദേശങ്ങളിലും ഭീതി വിതച്ച് വിഹരിച്ചിരുന്ന നരഭോജി കടുവയെ മയക്കുവെടിെവച്ച് ജീവനോടെ പിടികൂടി.
വെള്ളിയാഴ്ച രാവിലെ മസിനഗുഡി വനമേഖലയിൽവെച്ചാണ് കടുവയെ പിടികൂടിയത്. ഒരു വർഷത്തിനിടെ നാലുപേരെയാണ് കടുവ കൊന്നത്. ഇതിന് പുറമെ മുപ്പതോളം വളർത്തുമൃഗങ്ങളെയും കടുവ കൊന്നിരുന്നു.
മൂന്നാഴ്ചക്കാലമായി കേരള- തമിഴ്നാട് വനം ജീവനക്കാർ ഉൾപ്പെടെ 150 പേരടങ്ങുന്ന സംഘമാണ് കടുവയെ പിടികൂടാൻ നിയോഗിക്കപ്പെട്ടത്.
വ്യാഴാഴ്ച രാത്രി പത്ത് മണിയോടെ മയക്കുവെടിയേറ്റ കടുവ വനത്തിനുള്ളിലേക്ക് കടന്നിരുന്നു. കടുവയെ വെടിവെച്ച് കൊല്ലാൻ തമിഴ്നാട് വനം വകുപ്പ് ഉത്തരവിട്ടിരുന്നുെവങ്കിലും മദ്രാസ് ഹൈകോടതി ഇടപെട്ട് ജീവനോടെ പിടികൂടാൻ ഉത്തരവിടുകയായിരുന്നു.
ചെന്നൈയിലെ വണ്ടലൂർ മൃഗശാലയിലെത്തിച്ച് കടുവക്ക് തുടർ ചികിൽസ ലഭ്യമാക്കുമെന്ന് വനം മന്ത്രി രാമചന്ദ്രൻ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.