ഉരുളന്‍ കല്ലുകള്‍ കൊണ്ട് ദുൽഖറിനെ ഒരുക്കി ഡാവിഞ്ചി സുരേഷ്
text_fieldsതൃശൂർ: പൂന്തോട്ട അലങ്കാരങ്ങള്‍ക്കും അക്വേറിയങ്ങള്‍ക്കും ഉപയോഗിക്കുന്ന ഉരുളന്‍ കല്ലുകള്‍ ഉപയോഗിച്ച് നടൻ ദുൽഖർ സൽമാനെ രചിച്ച്ഡാവിഞ്ചി സുരേഷ്. ചിത്ര-ശിൽപ മീഡിയങ്ങളുടെ നൂറിലേക്കുള്ള തെൻറ യാത്രയില്‍ 65ാമത്തെ മാധ്യമമായാണ് സുരേഷ് കല്ലുകള്‍ ഉപയോഗിച്ച് രചന നടത്തിയത്.
കൊടുങ്ങല്ലൂർ മൂന്നുപീടികയിൽ എ.ഐ.സി ക്ലിനിക്ക് നടത്തുന്ന സുഹൃത്തായ സിദ്ധിഖിന്‍റെ സഹായത്തോടെ ചളിങ്ങാട് റീഡെക്സ് സ്പോർട്സ് ഇൻഡോർ സ്റ്റേഡിയം ഫുട്ബാൾ ഗ്രൗണ്ടിലാണ് 25 അടി വലിപ്പമുള്ള വലിയ ചിത്രം തീര്‍ത്തത്.
പെയിേൻറാ ബ്രഷോ ഇല്ലാതെ യഥാര്‍ഥ നിറത്തിലുള്ള വിവിധ വർണങ്ങളിലുള്ള കല്ലുകള്‍ മാത്രം തെരഞ്ഞെടുത്ത് ആറ് മണിക്കൂര്‍ സമയം കൊണ്ട് ബേബി മെറ്റലിന് മുകളില്‍ നിരത്തിയാണ് ചിത്രം സാധ്യമാക്കിയത്.
മണ്ണുത്തിയിലെ അമ്പാടി പെബ്ബ്ള്‍സ് നടത്തുന്ന വിനോദ് ആണ് ചിത്രത്തിനാവശ്യമായ കല്ലുകള്‍ നൽകിയത്. സ്റ്റേഡിയം ഉടമ മുജീബ് ഹംസ, രാകേഷ് പള്ളത്ത്, നജീബ് എന്നിവരെ കൂടാതെ കായിക, കലാ പ്രേമികളായ ആറ് സുഹൃത്തുക്കളും സഹായത്തിനുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.