ഈ കാർ നിങ്ങൾ മോഷ്ടിച്ചതാണോ? കറുത്ത വർഗക്കാരനായ ഡാനി റോസിനോട് ഈ ചോദ്യം പതിവാണ്... !
text_fieldsഅമേരിക്കയിൽ ജോർജ് ഫ്ലോയിഡ് കൊല്ലപ്പെട്ടതിനു ശേഷം, വർണവെറിക്കെതിരെ മനുഷ്യ സമൂഹം ഒരിക്കൽകൂടി ഒന്നിച്ച് ശബ്ദമുയർത്തിയതിന് ലോകം സാക്ഷിയായതാണ്. എന്നാൽ, ഈ വംശീയതക്ക് യൂറോപ്പിലും അമേരിക്കയിലും ആഴത്തിലുള്ള വേരുണ്ടെന്നതിന് മറ്റൊരു ഉദാഹരണം കൂടി പുറത്തുവരുന്നു.
ടോട്ടൻഹാമിെൻറ ഇംഗ്ലണ്ട് താരം ഡാനി റോസാണ് തനിക്കെതിരെ പൊലീസുകാരുടെ 'സംശയ രോഗം' വെളിപ്പെടുത്തിയത്. കഴിഞ്ഞ ആഴ്ചയാണ് സംഭവം. തെൻറ ഒരു കോടി വിലയുള്ള റെയ്ഞ്ച് റോവറുമായി താമസ സ്ഥലമായ ഡോൺകാസ്റ്ററിലേക്ക് പോകുേമ്പാൾ പൊലീസ് തടഞ്ഞുവെച്ചു. ഡാനി റോസിെൻറ നിറം കണ്ട പൊലീസുകാരൻ ആദ്യം ചോദിച്ചത് ഈ കാർ മോഷ്ടിച്ചതാേണാ എന്നായിരുന്നു. ഡോൺകാസ്റ്ററിലേക്ക് പോകുേമ്പാൾ പൊലീസിെൻറ ഭാഗത്തു നിന്നും ഇതു പതിവായിരുന്നെത്ര. സംഭവം ഇതുവരെ പുറത്തു പറഞ്ഞിട്ടില്ലെന്നും താരം പ്രതികരിച്ചു.
'എന്താണ് നിങ്ങൾ ഇംഗ്ലണ്ടിൽ ചെയ്യുന്നത്, എവിടുന്ന് കിട്ടി ഈ കാർ, ഇതു വാങ്ങിയതാണെന്ന് നിങ്ങൾക്ക് തെളിയിക്കാൻ പറ്റുമോ' ഇതെല്ലാമായിരുന്നു പതിവ് ചോദ്യങ്ങൾ.
13 വർഷത്തോളമായി ടോട്ടൻഹാമിനായി കളിച്ചുകൊണ്ടിരിക്കുന്ന താരം, കഴിഞ്ഞ ജനുവരിയിൽ ന്യൂകാസിൽ യുനൈറ്റഡിലേക്ക് വായ്പ അടിസ്ഥാനത്തിൽ മാറിയിരുന്നു.
'18ാം വയസിൽ ഞാൻ സ്വന്തമായി ഡ്രൈവിങ് ആരംഭിച്ചതു മുതൽ പതിവുള്ളതാണിത്. ഇന്ന് എനിക്ക് ഇതൊരു പ്രശ്നമേ അല്ലാതായിരിക്കുന്നു. ഞാനൊരു ഫുട്ബാൾ താരമാണെന്ന് ചിരിച്ചുകൊണ്ട് മറുപടി പറയും. ഒരു ദിവസം ട്രയ്നിൽ ഇത്തരത്തിൽ സംഭവമുണ്ടായി. നാട്ടിലേക്ക് തിരിക്കുേമ്പാൾ ഫസ്റ്റ് ക്ലാസ് ടിക്കറ്റായിരുന്നു എടുത്തിരുന്നത്. എന്നെ കണ്ടപ്പോൾ ചെക്കർ ആദ്യം പറഞ്ഞത് 'ഇത് ഫസ്റ്റ് ക്ലാസ് കംമ്പാട്ട്മെൻറ് ആണെന്ന് താങ്കൾക്ക് അറിയാമോ' എന്നാണ്. അതെ, അതിനെന്താണെന്നായിരുന്നു എെൻറ മറുപടി. 'എന്നാൽ, ടിക്കറ്റ് കാണിക്കൂ'. ആ സമയം രണ്ടു വെള്ളക്കാർ നീങ്ങിയപ്പോൾ ഞാൻ ചെക്കറോട് അവരുടെ ടിക്കറ്റ് ചോദിക്കുന്നില്ലേയെന്ന് തിരക്കി.' അത് ആവശ്യമില്ല' എന്നായിരുന്നു അവരുടെ മറുപടി.
ഇംഗ്ലണ്ടിെൻറ ദേശീയ താരം കൂടിയായ ഡാനി റോസ് 29 മത്സരങ്ങളിൽ ദേശീയ ടീമിെൻറ ജേഴ്സി അണിഞ്ഞിട്ടുണ്ട്. ലീഡ്സ് യുനൈറ്റഡിെൻറ അക്കാദമിയിലൂടെയാണ് താരം പ്രഫഷനൽ ഫുട്ബാളിലേക്ക് കാലെടുത്തുവെക്കുന്നത്. 2007ലാണ് ടോട്ടൻഹാം താരത്തെ സ്വന്തമാക്കുന്നത്. മാസം 2.35 കോടിരൂപയാണ് ( ആഴ്ചയിൽ 60,000 പൗണ്ട്) താരം പ്രതിഫലമായി വാങ്ങുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.