ഡേറ്റ എൻട്രി ഓപറേറ്റർക്ക് കോവിഡ്; 35 കേസുകൾ പുറത്തറിഞ്ഞില്ല
text_fieldsകൊച്ചി: ഡേറ്റ എൻട്രി ഓപറേറ്റർക്ക് കോവിഡ് ബാധിച്ചതിനെ തുടർന്ന് എറണാകുളം ജില്ലയിൽ തിങ്കളാഴ്ച പുറത്തറിയാതെ പോയത് 35 കോവിഡ് പോസിറ്റിവ് കേസുകൾ. കോവിഡ് കൺട്രോൾ യൂനിറ്റിലെ േഡറ്റ എൻട്രി ഓപറേറ്റർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ കൂടെ ജോലിചെയ്തവരെല്ലാം ക്വാറൻറീനിലായി. തുടർന്ന് വാർത്താകുറിപ്പ് ടൈപ്പ് ചെയ്യാൻ ആളില്ലാതായതോടെ ഗുരുതര സാഹചര്യം നിലനിൽക്കുന്ന ചെല്ലാനത്തെ 33 കോവിഡ് ബാധിതരുടെ ഉൾപ്പെടെയുള്ള ലിസ്റ്റാണ് പുറത്തുവരാതിരുന്നത്.
എന്നാൽ, ഇവരെയെല്ലാം കോവിഡ് കെയർ സെൻററുകളിലാക്കിയെന്ന് മന്ത്രി വി.എസ്. സുനിൽ കുമാർ അറിയിച്ചു. തിങ്കളാഴ്ച വരെ 333 കോവിഡ് രോഗികൾ എറണാകുളം ജില്ലയിൽ ഉണ്ടെന്നാണ് ഔദ്യോഗികമായി അറിയിച്ചത്. എന്നാൽ, 405 പേരാണ് യഥാർഥത്തിൽ കോവിഡ് രോഗികളെന്ന് മന്ത്രി പറഞ്ഞു. ഇതിൽ ഒമ്പതുപേരുടെ നില ഗുരുതരമാണ്.
എന്നാൽ, ചെല്ലാനത്തെ കോവിഡ് രോഗികളുടെ എണ്ണം സർക്കാറും ജില്ല ഭരണകൂടവും മനപ്പൂർവം കുറച്ചുകാണിക്കുകയാണെന്ന് ഹൈബി ഈഡൻ എം.പി വാർത്തസമ്മേളനത്തിൽ ആരോപിച്ചു. 80 എണ്ണത്തിന് മേൽ രോഗികൾ ഉള്ളപ്പോൾ 34 പേരുടെ കണക്ക് മാത്രമാണ് സർക്കാർ പുറത്തുവിട്ടത്. 66 കോവിഡ് രോഗികളുടെ വിലാസം തെൻറ കൈയിൽ തന്നെയുണ്ട്. രാത്രി 12 മണിക്ക് ശേഷമാണ് രോഗികളെ ചെല്ലാനത്തുനിന്ന് മാറ്റുന്നതെന്നും ഹൈബി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.