അന്തർ സംസ്ഥാന തൊഴിലാളികളുടെ വിവരശേഖരണം 35000 കടന്നു
text_fieldsആലുവ: റൂറൽ ജില്ലയിൽ പൊലീസിന്‍റെ നേതൃത്വത്തിലുള്ള അന്തർ സംസ്ഥാന തൊഴിലാളികളുടെ വിവരശേഖരണം 35,000 കടന്നു. റൂറൽ ജില്ലയിലെ അഞ്ച് സബ്ഡിവിഷനുകളിലെ 34 പൊലീസ് സ്റ്റേഷനുകളിലും രജിസ്ട്രേഷൻ നടക്കുന്നുണ്ട്. ജനമൈത്രി പോർട്ടൽ വഴി തത്സമയമാണ് രജിസ്ടേഷൻ നടക്കുന്നത്. പെരുമ്പാവൂർ സ്റ്റേഷനിലാണ് ഏറ്റവും കൂടുതൽ പേർ രജിസ്റ്റർ ചെയ്തത്.
4,500 അതിഥിതൊഴിലാളികളാണ് പെരുമ്പാവൂർ നിന്നും രജിസ്റ്റർ ചെയ്തത്. മൂവാറ്റുപുഴ സ്റ്റേഷനിൽ 3900പേരും, ബിനാനിപുരം സേറ്റഷനിൽ 3600 പേരും രജിസ്റ്റർ ചെയ്തു. തൊഴിലാളികളുടെയും, തൊഴിലിടങ്ങളുടെയും കൃത്യവും സുതാര്യവുമായ കണക്കെടുക്കുന്നതിനും, സുരക്ഷ ഉറപ്പുവരുത്തുന്നതിനുമാണ് വിവരശേഖരണം നടത്തുന്നത്. രജിസ്ട്രേഷൻ നടപടികൾക്ക് പ്രത്യേക പൊലീസ് ഉദ്യോഗസ്ഥരെയും നിയോഗിച്ചു. അന്തർ സംസ്ഥാന തൊഴിലാളികളുടെ വ്യക്തിഗത വിവരങ്ങൾ. ബാങ്ക്, ജോലി പരിചയം, ആധാർ നമ്പർ, സോഷ്യൽ മീഡിയാ വിവരങ്ങൾ, നാട്ടിലെ വിവരങ്ങൾ, പൊലീസ് സ്റ്റേഷൻ, താമസിക്കുന്ന സ്ഥലത്തെ സംബന്ധിച്ച വിവരങ്ങൾ, കുടുംബ സംബന്ധിയായ കാര്യങ്ങൾ, തൊഴിൽ സംബന്ധിയായ വിവരങ്ങൾ, കേസുമായി ബന്ധപെട്ട കാര്യങ്ങൾ, ഫോട്ടോ തുടങ്ങി നാൽപതോളം കാര്യങ്ങളാണ് ശേഖരിക്കുന്നത്. വിവരശേഖരണത്തിൽ എല്ലാവരും പങ്കാളികളാകണമെന്നും, രജിസ്റ്റർ ചെയ്യാത്തവരുടെ കാര്യത്തിൽ നടപടിയുണ്ടാകുമെന്നും പങ്കാളികളാക്കുന്ന കാര്യത്തിൽ തൊഴിലുടമകൾ ശ്രദ്ധിക്കണമെന്നും ജില്ല പൊലീസ് മേധാവി വിവേക് കുമാർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.