കൺമുന്നിലൂടെ ഒലിച്ചുപോയത് മകളും കൊച്ചുമക്കളും; നെഞ്ചുപൊട്ടി നസീർ
text_fieldsകൊക്കയാർ: തെൻറ കൺമുന്നിലൂടെ ഒലിച്ചുപോയ മകളെയും കൊച്ചുമക്കളെയും രക്ഷിക്കാൻ കഴിഞ്ഞില്ലല്ലോ എന്ന് നെഞ്ചുരുകി നിലവിളിക്കുന്ന കല്ലുപുരക്കൽ നസീറിനെ ആശ്വസിപ്പിക്കാൻ കഴിയാതെ തേങ്ങുകയാണ് ബന്ധുക്കളും നാട്ടുകാരും. വരുന്നവരോടെല്ലാം തെൻറ മുന്നിലൂടെയാണ് മക്കൾ പോയത് എന്നുപറഞ്ഞ് വിലപിക്കുകയാണ് ഈ വയോധികൻ. ശനിയാഴ്ച ദുരന്തം നടന്ന സമയം മുതൽ ആ കണ്ണീർ തോർന്നിട്ടില്ല.
നസീറിെൻറ മകൾ ഫൗസിയ, ഫൗസിയയുടെ രണ്ടുമക്കൾ, നസീറിെൻറ മകൻ ഫൈസലിെൻറ രണ്ടുമക്കൾ എന്നിങ്ങനെ അഞ്ചുപേരെയാണ് ഒറ്റനിമിഷംകൊണ്ട് നഷ്ടമായത്. മുകളിലെ റോഡിൽനിന്ന് വീട്ടിലേക്ക് കുത്തിയൊലിച്ചുവരുന്ന വെള്ളം തിരിച്ചുവിടാനാണ് നസീർ പുറത്തിറങ്ങിയത്.
വെള്ളം തിരിച്ചുവിട്ട് വീട്ടിൽ കയറി ഷർട്ടും മുണ്ടും മാറിയപ്പോൾ വീണ്ടും വെള്ളമെത്തി. അതുകൂടി തിരിച്ചുവിടാം എന്നു മകേളാട് പറഞ്ഞ് പുറത്തിറങ്ങി. അപ്പോഴാണ് മുകളിൽനിന്ന് വലിയ ശബ്ദം കേൾക്കുന്നതും കൂറ്റൻ കല്ലും മരങ്ങളും വരുന്നതു കണ്ടതും. ''മക്കളേ ഓടിയിറങ്ങടാ'' എന്നു അലറിവിളിച്ചപ്പോഴേക്കും എല്ലാം മണ്ണിനൊപ്പം താഴെയെത്തിയിരുന്നു. ഒന്നും ചെയ്യാനാവാതെ നിലവിളിച്ച് നസീർ പരക്കം പായുന്നതാണ് ഓടിയെത്തിയ നാട്ടുകാർ കണ്ടത്.
കാഞ്ഞിരപ്പള്ളിയിലേക്ക് വിവാഹം ചെയ്തയച്ച ഫൗസിയ, നസീറിെൻറ അനുജെൻറ മകെൻറ വിവാഹത്തിന് പോകാനാണ് െകാക്കയാറിലെ തറവാട്ടുവീട്ടിലെത്തിയത്. ഞായറാഴ്ചയായിരുന്നു വിവാഹം. വെള്ളിയാഴ്ച വധുവിെൻറ വീട്ടിൽ വിവാഹവസ്ത്രങ്ങളെത്തിച്ച് മടങ്ങി.
ശനിയാഴ്ച രാവിലെ ഫൈസൽ മാതാവിനെയുംകൊണ്ട് ആശുപത്രിയിൽ പോയിരുന്നു. നാലുകുട്ടികളും ഫൗസിയയും നസീറും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ആശുപത്രിയിൽ നിൽക്കുേമ്പാഴാണ് വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ ഉരുൾപൊട്ടലിെൻറ വാർത്തകൾ വരുന്നത്. വേലനിലം രണ്ടാം മൈലിലെ ബന്ധുവീട്ടിലാണ് ഇവരിപ്പോൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.