അച്ഛന്റെ മൃതദേഹം ആരും അറിയാതെ മരുമകൾ സംസ്കരിച്ചു; ഡി.ജി.പിക്ക് പരാതി നൽകി മകൻ
text_fieldsഓച്ചിറ: പിതാവിന്റെ മൃതദേഹം ആരും അറിയാതെ സംസ്കരിച്ച നടപടി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മകൻ ഡി.ജി.പി.ക്ക് പരാതി നൽകി. തഴവ കുതിരപന്തി ചന്തയിലെ ആദ്യ കാല വ്യാപാരിയായിരുന്ന കാവിന്റെ വടക്കതിൽ ഭാസ്കരൻ പിള്ള(90)യുടെ മൃതദേഹം സംസ്കരിച്ച സംഭവത്തിലാണ് മകൻ ജി. ഗോപാലകൃഷ്ണൻ പരാതി നൽകിയത്.
ഇക്കഴിഞ്ഞ 13 ന് പുലർച്ചെയാണ് ഭാസ്കരൻ പിള്ള മരിച്ചത്. എന്നാൽ, 11.30ഓടെ മൃതദേഹം സംസ്കരിക്കാൻ ദഹനചുള എത്തിയപ്പോഴാണ് പരിസരവാസികൾ വിവരം അറിയുന്നത്. പരിസരവാസികളായ ആരേയും മരുമകൾ പ്രിയ വീട്ടിലേക്ക് പ്രവേശിപ്പിച്ചില്ല.
സ്വന്തമായി രണ്ട് വീടും ലക്ഷങ്ങൾ വിലമതിക്കുന്ന വസ്തുവകകളും ഉള്ള മകൻ ഭാര്യയുമായി പിണങ്ങി വാടക വീട്ടിലാണ് താമസം. മകൻ വരുന്നതു വരെ സംസ്കാരം നടത്തരുതെന്ന് പഞ്ചായത്തംഗം വത്സല, മുൻ പഞ്ചായത്തംഗങ്ങളായ സലിം അമ്പീത്തറ, രവി എന്നിവർ ആവശ്യപ്പെട്ടുവെങ്കിലും മൺവെട്ടിയും കമ്പിയും കൊണ്ട് തങ്ങളെ അക്രമിക്കാൻ പ്രിയ ശ്രമിച്ചതായി ഇവർ പറഞ്ഞു. ഇതോടെ ഇവർ വീടിന് പുറത്തിറങ്ങി. വിവരം ഓച്ചിറ പൊലീസിൽ അറിയിച്ചെങ്കിലും മൃതദേഹത്തിന് തീ കത്തിയ ശേഷമാണ് പൊലീസ് എത്തിയതന്ന് സലിം അമ്പീത്തറപറഞ്ഞു.
ഏക മകനായ ഗോപാലകൃഷ്ണന് മൃതദേഹം കാണാനോ അന്ത്യകർമ്മങ്ങൾ ചെയ്യാനോ അവസരം നിഷേധിച്ചതായി പരാതിയിൽ പറയുന്നു. കരയോഗക്കാരെ പോലും അറിയിക്കാതെ മൃതദേഹം ധൃതിപിടിച്ച് സംസ്കരിച്ച പ്രിയയുടെ നടപടിയിൽ പരിസരവാസികളും ദൂരുഹത ആരോപിക്കുന്നു.
ശക്തമായ അന്വേഷണം വേണമെന്നും സ്വന്തം വീട്ടിൽ നിന്നും ആട്ടിയിറക്കിയ ഗോപാലകൃഷ്ണന് അദ്ദേഹത്തിന്റെ പേരിലുള്ള കുതിരപന്തിയിലെ കുടുബ വസ്തുവിൽ താമസിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കണമെന്നും ജി. ഗോപാലകൃഷ്ണനും പൊതുപ്രവർത്തകനായ സലീം അമ്പീത്തറയും ഡി.ജി.പിക്ക് നൽകിയ പരാതിയിൽ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.