പൊതുമരാമത്ത് സെക്രട്ടറി ആനന്ദ് സിങ്ങിൻെറ മകൾ ഫ്ലാറ്റിൽനിന്ന് വീണ് മരിച്ചു
text_fieldsതിരുവനന്തപുരം: സംസ്ഥാന പൊതുമരാമത്ത് സെക്രട്ടറി ആനന്ദ് സിങ്ങിെൻറ മകൾ ഫ്ലാറ്റിൽനിന്ന് വീണ് മരിച്ചു. പട്ടം കേന്ദ്രീയ വിദ്യാലയത്തിലെ പ്ലസ് വൺ വിദ്യാർഥിനി ഭവ്യ സിങ് (16) ആണ് കവടിയാർ നികുഞ്ജം ഫോർച്യൂണിലെ ഒമ്പതാം നിലയിലെ ബാൽക്കണിയിൽനിന്ന് വീണ് മരിച്ചത്.
ഉച്ചക്ക് ഒന്നോടെയായിരുന്നു സംഭവം. കാൽ വഴുതി വീണതാകാനാണ് സാധ്യതയെന്നാണ് പ്രാഥമിക നിഗമനം. ഫ്ലാറ്റിെൻറ മുകളില്‍നിന്ന് താഴേക്ക് എന്തോ വീഴുന്ന ശബ്ദം കേട്ട് ഓടിയെത്തിയ സെക്യൂരിറ്റി ജീവനക്കാരനാണ് പെണ്‍കുട്ടി വീണുകിടക്കുന്നത് കാണുന്നത്. ഉടന്‍ ഇടപ്പഴിഞ്ഞിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ആനന്ദ് സിങ് ഉച്ചക്ക് ഭക്ഷണം കഴിക്കാനെത്തിയതിന് പിന്നാലെയായിരുന്നു അപകടം. ആനന്ദ് സിങ്ങിൻെറ ഭാര്യ നീലം സിങ്ങും ഇളയ മകൾ െഎറാ സിങ്ങും ഇൗ സമയം ഫ്ലാറ്റിലുണ്ടായിരുന്നു.
വിരലടയാള വിദഗ്ധരും സാങ്കേതിക വിദഗ്ധരും ഫ്ലാറ്റിലെത്തി പരിശോധന നടത്തി. യു.പി സ്വദേശിയായ ആനന്ദ് സിങ് രണ്ടുവർഷമായി ഫ്ലാറ്റിലാണ് താമസമെങ്കിലും കുടുംബത്തെ ഇവിടേക്ക് കൊണ്ടുവന്നത് ദിവസങ്ങൾക്ക് മുമ്പാണ്. ഐ.എ.എസ്, ഐ.പി.എസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ വി.ഐ.പികള്‍ താമസിക്കുന്ന ഫ്ലാറ്റാണിത്.
മുഖ്യമന്ത്രി പിണറായി വിജയൻ, ഡി.ജി.പി അനിൽകാന്ത്, ജില്ല കലക്ടർ നവ്ജ്യോത് ഖോസെ, ഡി.ജി.പി സഞ്ജയ് കുമാർ ഗുരുദിൻ, വിവിധ വകുപ്പ് മേധാവികൾ തുടങ്ങിയവർ ആനന്ദ് സിങ്ങിൻെറ വസതിയിൽ നേരിട്ടെത്തി അനുശോചിച്ചു. പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസും അനുശോചിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.