റഷ്യന്‍ സൈന്യത്തില്‍നിന്ന് രക്ഷപ്പെട്ട ഡേവിഡ് മുത്തപ്പൻ നാട്ടിലെത്തി
text_fieldsപാറശ്ശാല: യുക്രയ്നെതിരായ യുദ്ധത്തില്‍ പങ്കെടുക്കാനായി റഷ്യന്‍ സൈന്യത്തില്‍ ചേര്‍ത്ത പൂവാര്‍ സ്വദേശി ഡേവിഡ് മുത്തപ്പന് നാട്ടിലെത്തി. ബുധനാഴ്ച രാത്രിയോടെയായിരുന്നു ഡേവിഡ് നാട്ടില്‍ തിരിച്ചെത്തിയത്. ഡല്‍ഹിയിൽ നിന്ന് ട്രെയിനിലാണ് തിരുവനന്തപുരത്ത് എത്തിയത്. ബന്ധുക്കള്‍ റെയില്‍വേ സ്റ്റേഷനില്‍ സ്വീകരിച്ചു. ഇയാർക്കുപുറമെ റഷ്യയില്‍ കുടുങ്ങിയ അഞ്ചുതെങ്ങ് സ്വദേശി പ്രിന്‍സ് കഴിഞ്ഞദിവസം എത്തിയിരുന്നു.
പ്രിന്‍സിന്റെ പാസ്പോര്‍ട്ടും വിസയുമെല്ലാം റഷ്യന്‍ സൈന്യത്തിന്റെ പക്കലായിരുന്നു. ജനുവരിയിലാണ് തുമ്പ സ്വദേശിയായ ഏജന്റ് മുഖേന പ്രിന്‍സ്, ടിനു, വിനീത് എന്നിവര്‍ റഷ്യയിലേക്ക് പോയത്. സെക്യൂരിറ്റി ജോലിക്കെന്ന് പറഞ്ഞാണ് കൊണ്ടുപോയത്. ഏഴ് ലക്ഷം രൂപ വീതം നല്‍കിയെന്നാണ് കുടുംബാംഗങ്ങള്‍ പറയുന്നത്. റഷ്യയിലെത്തി രണ്ടാഴ്ചക്കുശേഷവും മക്കളെക്കുറിച്ച് ഒരു വിവരവുമുണ്ടായിരുന്നില്ല.
ഒരാഴ്ച മുമ്പാണ് പ്രിന്‍സ് വിളിച്ചത്. അപ്പോഴാണ് യുക്രെയ്നെതിരെ യുദ്ധത്തിനായാണ് യുവാക്കളെ കൊണ്ടുപോയതെന്ന വിവരം കുടുംബം അറിഞ്ഞത്.
സെക്യൂരിറ്റി ജോലിക്കെന്ന പേരില്‍ റഷ്യയിലെത്തിച്ച ശേഷം റഷ്യന്‍ സൈനികകേന്ദ്രത്തിലെത്തിച്ച് പരിശീലനം നല്കി യുക്രെയ്ന് അതിര്‍ത്തിയില്‍ യുദ്ധത്തിനു നിയോഗിച്ചു.
യുദ്ധത്തിനിടയില്‍ ഡിസംബര്‍ 25ന് ഡ്രോണ്‍ ആക്രമണത്തില്‍ പരിക്കേറ്റതിനെ തുടര്‍ന്ന് ചികിത്സക്കായി സൈനിക ആശുപത്രിയിലേക്കു മാറ്റി.
ആശുപത്രി യില്‍ ചികിത്സയില്‍ക്കഴിയവേ റഷ്യന്‍ സൈനികന്റെ സഹായത്തോടെ പുറത്തുകടന്ന് ഒരു പള്ളിയില്‍ അഭയം തേടുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.