ഫഹദ് ഫാസിലിനെ ‘ആണിയിൽ തറച്ച്’ ഡാവിഞ്ചി സുരേഷ്
text_fieldsകൊടുങ്ങല്ലൂർ: ചലച്ചിത്ര താരം ഫഹദ് ഫാസിലിെൻറ ചിത്രം ആണിയിൽ തീർത്ത് വീണ്ടും ഡാവിഞ്ചി സുരേഷിെൻറ ചിത്ര വിസ്മയം. എണ്ണായിരത്തി അഞ്ഞൂറ് ആണികളുപയോഗിച്ചാണ് ഡാവിഞ്ചി സുരേഷ് ഫഹദിെൻറ സുന്ദര മുഖം തറച്ചിട്ടത്. നിറക്കൂട്ടുകൾക്കപ്പുറം വ്യത്യസ്ത വസ്തുക്കളിലും സങ്കേതങ്ങളിലുമായി നിരവധി ചിത്ര ശിൽപ പരീക്ഷണങ്ങളിലൂടെ അത്ഭുതങ്ങൾ സൃഷ്ടിച്ച സുരേഷിെൻറ ഏറ്റവും പുതിയ ആശയമാണ് ഈ ആണി പ്രയോഗം.
നേരത്തേ അദ്ദേഹം തയാറാക്കിയ ഉറുമ്പ് ചിത്രങ്ങൾ ഏറെ ജനശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. അടുക്കള ഉപകരണങ്ങൾ കൊണ്ട് സൂപ്പർ സ്റ്റാർ മോഹൻലാലിനെ രൂപപ്പെടുത്തിയതും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. താരങ്ങളുടെ ശിൽപ്പങ്ങളും ഈ കൊടുങ്ങല്ലൂർക്കാരെൻറ കരവിരുതിൽ പിറവിയെടുത്തിട്ടുണ്ട്.

ഇത്തവണ ഫഹദ് ഫാസിലിനെയാണ് അദ്ദേഹം തെരെഞ്ഞെടുത്തത്. മൂന്നടി വലിപ്പമുള്ള ബോര്‍ഡില്‍ എണ്ണായിരത്തി അഞ്ഞൂറോളം ആണികളാണ് ചിത്രം പൂര്‍ത്തിയാക്കാന്‍ ഉപയോഗിച്ചത് കറുത്ത നിറത്തിലുള്ള ബ്ലൂടെക് ആണികളും മുള്ളാണികളുമാണ് ഇതിനായി തെരെഞ്ഞെടുത്തത്. മൂന്നു ദിവസം കൊണ്ടാണ് ചിത്രം പൂർത്തിയായത്.
ഒറ്റനോട്ടത്തില്‍ ഡോട്ട് ഡ്രോയിങ് ആണെന്ന് തോന്നുമെങ്കിലും വശങ്ങളില്‍ നിന്നു നോക്കുമ്പോള്‍ മാത്രമാണു ആണികളാണെന്ന് മനസിലാവുക (ത്രീഡി ഡോട്ട്). ആണിയില്‍ ആളുടെ ഛായ കൊണ്ടുവരാന്‍ കുറച്ചു കഷ്ടപ്പാടുണ്ട്. ആണിച്ചിത്രം എങ്ങനെ ചെയ്യുന്നു എന്നുള്ള വീഡിയോ താമസിയാതെ യൂ ട്യൂബില്‍ കാണാമെന്നും ചിത്രങ്ങളുടെയും ശില്‍പങ്ങളുടെയും വ്യത്യസ്ത മാധ്യമങ്ങളിലുള്ള പരീക്ഷണങ്ങള്‍ ഇനിയും തുടരുമെന്നും സുരേഷ് പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.