12 ദിനം, നീറിപ്പുകഞ്ഞ് കൊച്ചി; ബ്രഹ്മപുരത്ത് 90 ശതമാനം തീയും അണച്ചതായി കലക്ടർ
text_fieldsബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീ അണക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. തീ 90 ശതമാനവും അണച്ചുവെന്ന് ജില്ലാ കലക്ടർ അറിയിച്ചു. രണ്ട് ദിവസത്തിനകം പുകക്കും പരിഹാരം കാണനാകുമെന്നാണ് പ്രതീക്ഷ. ബ്രഹ്മപുരത്തെ മാലിന്യത്തിന് തീ പടർന്നിട്ട് 12 ദിവസമായിരിക്കുന്നു. ഇപ്പോഴും തീ അണക്കുന്നതിനുള്ള ശ്രമങ്ങൾ തുടരുകയാണ്. 110 ഏക്കറിൽ പടർന്നുപിടിച്ച തീയുടെ 90 ശതമാനവും അണക്കാനായി എന്നാണ് കലക്ടർ അറിയിച്ചത്.
തീ നിയന്ത്രണവിധേയമായാലും പുക ശമിക്കാൻ ദിവസങ്ങളെടുക്കും. പ്ലാസ്റ്റിക് മാലിന്യങ്ങളിൽനിന്ന് പുക ഉയരുന്നത് ആശങ്കയാണ്. വീണ്ടും തീ പടരാനുള്ള സാധ്യതകളും അഗ്‌നിശമന സേന തള്ളുന്നില്ല. പുക മൂലമുള്ള ആരോഗ്യപ്രശ്‌നങ്ങൾ മൂലം ഇതുവരെ 700 ലധികം പേരാണ് വിവിധ ആശുപത്രികളിൽ ചികിത്സ തേടിയത്. കൊച്ചിയിൽ കൂടുതൽ മെഡിക്കൽ ക്യാമ്പുകൾ ആരംഭിക്കാനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം. ഗർഭിണികളും കുട്ടികളും പുറത്തിറങ്ങരുതെന്നും നിർദേശമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.