Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകേരളത്തിൽ പ്രതിദിനം...

കേരളത്തിൽ പ്രതിദിനം 1790 കുറ്റകൃത്യം

text_fields
bookmark_border
കേരളത്തിൽ പ്രതിദിനം 1790 കുറ്റകൃത്യം
cancel

കൊ​ച്ചി: ​സം​സ്ഥാ​ന​ത്ത്​ പ്രതിദിനം റി​പ്പോ​ർ​ട്ട്​ ചെ​യ്യു​ന്ന​ത്​ ശ​രാ​ശ​രി 1790 കു​റ്റ​കൃ​ത്യം. 10 വ​ർ​ഷം​കൊ​ണ്ട്​ കു​റ്റ​കൃ​ത്യ​ങ്ങ​ൾ ര​ണ്ട​ര ഇ​ര​ട്ടി​യി​ലേ​റെ​യാ​യി. രാ​ജ്യ​ത്തു​ത​ന്നെ ഏ​റ്റ​വും കൂ​ടു​ത​ൽ കു​റ്റ​കൃ​ത്യം റി​പ്പോ​ർ​ട്ട്​ ചെ​യ്യു​ന്ന​ത്​ കേ​ര​ള​ത്തി​ലാ​ണ്. ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളെ അ​പേ​ക്ഷി​ച്ച്​ കേ​ര​ള​ത്തി​ൽ ക്രി​മി​ന​ൽ കേ​സു​ക​ൾ പൂ​ർ​ണ​മാ​യും ര​ജി​സ്​​റ്റ​ർ ചെ​യ്യു​ന്നു​ണ്ട്​.

ഇ​ന്ത്യ​ൻ ശി​ക്ഷ നി​യ​മ​പ്ര​കാ​ര​വും (​െഎ.​പി.​സി) പ്രാ​ദേ​ശി​ക​നി​യ​മ​ങ്ങ​ൾ, പ്ര​ത്യേ​ക നി​യ​മ​ങ്ങ​ൾ (എ​സ്.​എ​സ്.​എ​ൽ) എ​ന്നി​വ പ്ര​കാ​ര​വു​മാ​ണ്​ കേ​ര​ള​ത്തി​ൽ കേ​സ്​ ര​ജി​സ്​​റ്റ​ർ ചെ​യ്യു​ന്ന​ത്. വി​വി​ധ കു​റ്റ​കൃ​ത്യ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ക​ഴി​ഞ്ഞ​വ​ർ​ഷം 6,52,904 കേ​സ്​ ര​ജി​സ്​​റ്റ​ർ ചെ​യ്​​ത​താ​യാ​ണ്​ ക്രൈം ​െ​റ​േ​ക്കാ​ഡ്​​സ്​ ബ്യൂ​റോ ക​ണ​ക്ക്.
ആ​ദ്യ​വി​ഭാ​ഗ​ത്തി​ൽ 2,36,698 കേ​സും ര​ണ്ടാ​മ​ത്തേ​തി​ൽ 4,16,206 കേ​സു​മാ​ണ്​ ര​ജി​സ്​​റ്റ​ർ ചെ​യ്​​ത​ത്. ഇൗ ​വ​ർ​ഷം ജൂ​ൺ വ​രെ ഇ​രു​വി​ഭാ​ഗ​ത്തി​ലു​മാ​യി ര​ജി​സ്​​റ്റ​ർ ചെ​യ്​​ത​ത്​ 2,74,337 കേ​സാ​ണ്. 2008ൽ ​ആ​കെ കു​റ്റ​കൃ​ത്യ​ങ്ങ​ളു​ടെ എ​ണ്ണം 2,52,408 ആ​യി​രു​ന്നു. ദി​േ​ന​ന ശ​രാ​ശ​രി 691 കേ​സ്. കു​ട്ടി​ക​ൾ​ക്കും സ്​​ത്രീ​ക​ൾ​ക്കു​മെ​തി​രാ​യ അ​തി​ക്ര​മ​ങ്ങ​ൾ, പോ​​ക്​​സോ കേ​സു​ക​ൾ എ​ന്നി​വ​യും ആ​നു​പാ​തി​ക​മാ​യി വ​ർ​ധി​ച്ചു​. 2017ലെ ​ക​ണ​ക്ക്​ പ്ര​കാ​രം ദി​േ​ന​ന ശ​രാ​ശ​രി 39 സ്​​ത്രീ​ക​ൾ അ​തി​ക്ര​മ​ത്തി​ന്​ ഇ​ര​യാ​യി.
സ്​​ത്രീ​ക​ൾ​ക്കെ​തി​രാ​യ അ​തി​ക്ര​മ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ക​ഴി​ഞ്ഞ​വ​ർ​ഷം ര​ജി​സ്​​റ്റ​ർ ചെ​യ്​​ത​ത്​ 14,254 കേ​സാ​ണ്. 2008ൽ ​ഇ​ത്​ 9706 ആ​യി​രു​ന്നു.

ഇരകൾ; കുട്ടികൾ

ലൈം​ഗി​കാ​തി​ക്ര​മ​ം​; ദിനംപ്രതി ഇ​ര​യാ​കു​ന്ന​ത്​ എ​ട്ട്​ കു​ട്ടി​ക​ൾ

ഇൗ ​വ​ർ​ഷം ജൂ​ൺ വ​രെ 6662 കേ​സ്​ ര​ജി​സ്​​റ്റ​ർ ചെ​യ്​​തു. ബ​ലാ​ത്സം​ഗം, മാ​ന​ഭം​ഗം, ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ൽ, സ്​​ത്രീ​ധ​ന​മ​ര​ണം, ഗാ​ർ​ഹി​ക​പീ​ഡ​നം എ​ന്നി​വ ഇ​തി​ൽ ഉ​ൾ​പ്പെ​ടു​ന്നു. കു​ട്ടി​ക​ൾ​ക്കെ​തി​രാ​യ അ​തി​ക്ര​മ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ക​ഴി​ഞ്ഞ​വ​ർ​ഷം 3478 കേ​സും ഇൗ ​വ​ർ​ഷം ജൂ​ൺ വ​രെ 1931 കേ​സും ര​ജി​സ്​​റ്റ​ർ ചെ​യ്​​തു.
ഇ​വ​യി​ൽ യ​ഥാ​ക്ര​മം 17ഉം 13​ഉം കേ​സു​ക​ൾ ശൈ​ശ​വ വി​വാ​ഹ നി​രോ​ധ​ന നി​യ​മ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട​താ​ണ്.

കേ​ര​ള​ത്തി​ൽ ദി​േ​ന​ന ശ​രാ​ശ​രി എ​ട്ട്​ കു​ട്ടി​ക​ൾ ​ലൈം​ഗി​കാ​തി​ക്ര​മ​ത്തി​ന്​ ഇ​ര​ക​ളാ​കു​ന്ന​താ​യും ക​ണ​ക്കു​ക​ൾ തെ​ളി​യി​ക്കു​ന്നു. ഇൗ ​വ​ർ​ഷം ആ​ഗ​സ്​​റ്റു​വ​രെ ഇ​ത്ത​രം 2031 കേ​സ്​ ര​ജി​സ്​​റ്റ​ർ ചെ​യ്​​തു. 2017ൽ ​മൊ​ത്തം കേ​സ്​ 2697 ആ​യി​രു​ന്നു. ഇൗ ​വ​ർ​ഷം ഏ​റ്റ​വും കൂ​ടു​ത​ൽ കേ​സ്​ ര​ജി​സ്​​റ്റ​ർ ചെ​യ്​​ത​ത്​ മ​ല​പ്പു​റം ജി​ല്ല​യി​ലാ​ണ്​: 234. കു​റ​വ്​ കോ​ഴി​ക്കോ​ട്​ സി​റ്റി​യി​ൽ: 59. മ​റ്റി​ട​ങ്ങ​ളി​ലെ ക​ണ​ക്ക്​: തി​രു​വ​ന​ന്ത​പു​രം സി​റ്റി 86, റൂ​റ​ൽ 188, കൊ​ല്ലം സി​റ്റി 76, റൂ​റ​ൽ 103, പ​ത്ത​നം​തി​ട്ട 79, ആ​ല​പ്പു​ഴ 105, കോ​ട്ട​യം 108, ഇ​ടു​ക്കി 93, എ​റ​ണാ​കു​ളം സി​റ്റി 71, റൂ​റ​ൽ 84, തൃ​ശൂ​ർ സി​റ്റി 84, റൂ​റ​ൽ 111, പാ​ല​ക്കാ​ട്​ 137, കോ​ഴി​ക്കോ​ട്​ റൂ​റ​ൽ 115, വ​യ​നാ​ട്​ 80, ക​ണ്ണൂ​ർ 133, കാ​സ​ർ​കോ​ട്​ 81, റെ​യി​ൽ​േ​വ/​സി.​ബി.​സി.​െ​എ.​ഡി നാ​ല്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime Newskerala newssexual abusemalayalam news
News Summary - Per day 1790 crimes in kerala-Kerala news
Next Story