സ്വാർഥ താൽപര്യങ്ങളുണ്ടോ എന്ന് സർക്കാർ അന്വേഷിക്കെട്ട -ദയാബായി
text_fieldsതിരുവനന്തപുരം: എൻഡോസൾഫാൻ സമരവുമായി ബന്ധപ്പെട്ട് സർക്കാരിനെതിരെ ദയാബായി. സമരത്തിന് പിന്നിൽ താനാണെന്നാണ് സർക്കാർ പറയുന്നതെന്നും തനിക്ക് സ്വാർഥ താൽപര്യങ്ങളില്ലെന്നും ദയാബായി പറഞ്ഞു. സ്വാർഥ താൽപര്യങ്ങളുണ്ടോ എന്ന് സർക്കാർ അന്വേഷിക്കെട്ട. അവകാശങ്ങൾ നേടിയെടുക്കുംവരെ സമരക്കാർക്ക് ഒപ്പമുണ്ടാകുമെന്നും അവർ അറിയിച്ചു.
എൻഡോസൾഫാൻ ദുരിത ബാധിതരുടെ അവകാശങ്ങൾ അംഗീകരിക്കുംവരെ സമരം തുടരുമെന്ന് ദയാബായി പറഞ്ഞു. പ്രതിപക്ഷ പാർട്ടികൾ ഇപ്പോൾ വന്ന് െഎക്യദാർഢ്യം പ്രഖ്യാപിച്ചു. നാളെ അവർ ഭരിക്കുേമ്പാൾ അവർക്ക് വേറെ നയമായിരിക്കും. ഞാൻ ചോദിക്കുന്നത് അവർക്ക് സെൻസുണ്ടോ എന്നാണ്.
ഇവർക്ക് മനഃസാക്ഷിയുണ്ടെങ്കിൽ ഏത് പാർട്ടിയായാലും തീരുമാനം ശരിയായിരിക്കും. വെറുതെ തനിക്കെതിരെയും ഇൗ അമ്മമാർക്കെതിരെയും ഒാരോ ആയുധങ്ങൾ പ്രയോഗിക്കുകയാണെന്നും അത് കാര്യമാക്കുന്നില്ലെന്നും അവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.