പട്ടാപ്പകല്‍ പനച്ചമൂട്ടില്‍ കവര്‍ച്ച; പ്രതിയെ സാഹസികമായി പിടികൂടി
text_fieldsവെള്ളറട: പനച്ചമൂട് ജങ്ഷനിലെ മലഞ്ചരക്ക് കടയില്‍ പട്ടാപകല്‍ മേശ കുത്തിപ്പൊളിച്ച് 50,000 രൂപ കവര്‍ന്ന കേസില്‍ പ്രതി തൃപ്പരപ്പ് സ്വദേശി ജഗന് (40) പൊലീസ് പിടിയിലായി. കഴിഞ്ഞ 18നാണ് കേസിനാസ്പദമായ സംഭവം. വിവിധ കേസുകളിലും പല കുറ്റകൃത്യങ്ങളിലായി നിരവധി തവണ തമിഴ്നാട്ടിലെ ജയില്‍ശിക്ഷ അനുഭവിച്ചിട്ടുണ്ട്. പ്രതി ജയിലില്‍ നിന്ന് ഇറങ്ങിയാലും വീണ്ടും കവര്‍ച്ച തന്നെയാണ് പ്രധാന തൊഴില്‍. 18ന് കട ഉടമ ഉച്ചക്ക് ഭക്ഷണം കഴിച്ച് മടങ്ങി വരുന്നതിനിടെ ആയിരുന്നു കവര്‍ച്ച നടത്തിയത്. പൊലീസ് സമീപത്തെ സി.സി ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് പ്രതിയെ കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചത്.
പനച്ചമൂട് യമുന തീയേറ്ററിന് സമീപത്തെ റബര്‍ പുരയിടത്തില്‍ മോഷണത്തിന് ഉപയോഗിച്ച കമ്പി വലിച്ചെറിഞ്ഞിരുന്നു. ഇന്നലെ മലഞ്ചരക്ക് കടയില്‍ തെളിവെടുപ്പ് നടത്തിയ ശേഷം റബര്‍ പുരയിടത്തിലുപേക്ഷിച്ച കമ്പിയും പൊലീസ് കണ്ടെത്തി.
സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ബാബു കുറുപ്പ്, സബ് ഇന്‍സ്പെക്ടര്‍ റസല്‍ രാജ്, സിവില്‍ പൊലീസ് ഉദ്യോഗസ്ഥരായ അജി, ദീപു, സുനില്‍, ഷീബ എന്നിവരടങ്ങുന്ന സംഘമാണ് മോഷ്ടാവിനെ പിടികൂടിയത്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.